മാനസികാരോഗ്യ ശുശ്രൂഷകള്‍ ഇടവക തലങ്ങളിലേക്ക്

mental health services at parish level Church initiative

കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) നാഷണല്‍ ഹെല്‍ത്ത് കെയര്‍ കമ്മീഷനും കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിച്ച ‘മനസിനൊരു കരുതല്‍’ കേരള റീജിയണല്‍ കോണ്‍ഫ്രന്‍സ് പാലാവട്ടം പിഒസിയില്‍ നടന്നു. മാനസികാരോഗ്യ ശുശ്രൂഷകള്‍ ഇടവക തലങ്ങളില്‍ നടപ്പിലാക്കുന്നതിനായുള്ള വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി.

സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ജോണ്‍ ജോഷി കെ.ജെ, സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മാനസികാരോഗ്യ ബോധവല്‍ക്കരണ കൈപുസ്തകത്തിന്റെ പ്രകാശനം, ചര്‍ച്ചകള്‍, ആത്മീയവും ശാസ്ത്രീയവുമായ രീതികള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തന മാര്‍ഗരേഖ എന്നിവ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈദികര്‍, സന്യാസിനികള്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവരടക്കം 150-ഓളം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്. ആധുനിക കാലഘട്ടത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ചര്‍ച്ച ചെയ്തു.

കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്  ഡോ. അലക്‌സ് വടക്കുംതലയാണ് കോണ്‍ ഫ്രന്‍സ് ഉദ്ഘാടനം ചെയ്തത്. സിബിസിഐ നാഷണല്‍ സെക്രട്ടറി ഫാ. സന്തോഷ് ഡയസ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles
Vallarpadam Marian Pilgrimage

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ ആരംഭിച്ചു

കൊച്ചി: ഈ വര്‍ഷത്തെ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇതോടനുബന്ധിച്ചുള്ള 501 അംഗ കമ്മിറ്റികളുടെ രൂപീകരണം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിര ഹാളില്‍ വച്ച് മെത്രാപ്പോലീത്ത ഡോ.

Read More »
Sister Stella Maria Sacred Heart Congregation

തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പ്രഥമ മദര്‍ ജനറല്‍ സിസ്റ്റര്‍ സ്റ്റെല്ലാ മരിയ അന്തരിച്ചു; ഓര്‍മ്മയായത് സെന്റ് തോമസ് കോളജിലെ മുന്‍ പ്രഫസര്‍

പാലാ: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പ്രഥമ മദര്‍ ജനറലും പാലാ സെന്റ് തോമസ് കോളജിലെ മുന്‍ ബോട്ടണി പ്രഫസറുമായിരുന്ന സിസ്റ്റര്‍ സ്റ്റെല്ലാ മരിയ (92) അന്തരിച്ചു.  വെള്ളിയാഴ്ച (ജൂലൈ 10) വൈകുന്നേരം അഞ്ചിന് മൃതദേഹം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.