വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ ആരംഭിച്ചു

Vallarpadam Marian Pilgrimage

കൊച്ചി: ഈ വര്‍ഷത്തെ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇതോടനുബന്ധിച്ചുള്ള 501 അംഗ കമ്മിറ്റികളുടെ രൂപീകരണം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിര ഹാളില്‍ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്നു.

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ചെയര്‍മാന്‍മാരായി അതിരൂപത വികാരി ജനറല്‍ മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ജനറല്‍ കണ്‍വീനറായി ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവരെ തിരഞ്ഞെടുത്തു.

തുടര്‍ന്ന് വിവിധ കമ്മറ്റികളിലേക്കുള്ള അതിരൂപതാംഗങ്ങളെ തിരഞ്ഞെടുത്തു. വരാപ്പുഴ അതിരൂപതയിലെ എല്ലാ വിശ്വാസികളും ഒത്തുചേര്‍ന്ന് പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനടയിലേക്ക് തീര്‍ത്ഥാടനം നടത്തും. എറണാകുളം ഭാഗത്തു നിന്നുള്ള തീര്‍ത്ഥാടനം ആരംഭിക്കുന്നത് അതിരൂപത കത്തീഡ്രലായ സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയ അങ്കണത്തില്‍ നിന്നാണ്.

വൈപ്പിന്‍ ഭാഗത്തുനിന്നുള്ള തീര്‍ത്ഥാടനം വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ നിന്നാരംഭിക്കും. സെപ്റ്റംബറില്‍ നടക്കുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തിനുള്ള പ്രാഥമികമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ. ഷെറി ജെ. തോമസ്, അഡ്വ. എല്‍സി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

Related Articles
POC launches Theology Course

പിഒസിയില്‍ ദൈവശാസ്ത്ര കോഴ്സ്

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ ജൂണ്‍ 20-ന്  ഏകവര്‍ഷ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ദൈവശാസ്ത്രം, ബൈബിള്‍, ആധ്യാത്മികത, മതബോധനം, മാധ്യമപരിശീലനം, സംഘ ടനാപ്രവര്‍ത്തനം, നേതൃത്വകല, വ്യക്തിത്വ വികാസം എന്നിവ മുഖ്യവിഷയങ്ങളാക്കി നടത്തുന്ന ഈ കോഴ്സില്‍

Read More »
Fatima National Meet and Marian Congress Goa

ഫാത്തിമ നാഷണല്‍ മീറ്റും മരിയന്‍ കോണ്‍ഗ്രസും ഗോവയില്‍

പനാജി (ഗോവ): പന്ത്രണ്ടാമത് ഫാത്തിമ നാഷണല്‍ മീറ്റും രണ്ടാമത് ഗോവ മരിയന്‍ കോണ്‍ഗ്രസും ജൂലൈ 15 മുതല്‍ 17 വരെ ഗോവയിലെ പിലാര്‍ പില്‍ഗ്രിം സെന്ററില്‍ നടക്കും. വേള്‍ഡ് അപ്പോസ്തലേറ്റ് ഓഫ് ഫാത്തിമ സംഘടിപ്പിക്കുന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.