മാര്‍ തോമസ് ഇലവനാലിന് പൗരസ്ത്യരത്‌നം അവാര്‍ഡ്

Mar Thomas Elavanal Pourasthya Rathnam Award

കാക്കനാട്: കല്യാണ്‍ രൂപത മുന്‍ മെത്രാനും ദീര്‍ഘനാള്‍ സീറോമലബാര്‍ സഭയുടെ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മാര്‍ തോമസ് ഇലവനാലിന് ‘പൗരസ്ത്യരത്‌നം 2026’ അവാര്‍ഡ്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന സഭാംഗങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഉന്നത പുരസ്‌കാരമാണിത്. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രഫസറുമായിരുന്ന റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 

ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കമ്മീഷന്‍ എപ്പിസ്‌കോപ്പല്‍ അംഗങ്ങളായ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസഫ് കൊടക്കല്ലില്‍, സീറോമല ബാര്‍ സഭ കൂരിയ ചാന്‍സലര്‍ റവ. ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍, ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരട ങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

സഭയുടെ തനതായ ആരാധനക്രമ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും, ആരാധനക്രമത്തെ സംബന്ധിച്ച് ദൈവജന ത്തിനിടയില്‍ ആഴമേറിയ അവബോധം വളര്‍ത്തുന്നതിലും മാര്‍ തോമസ് ഇലവനാല്‍ നല്‍കിയ അമൂല്യമായ സംഭാവനകളെ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി പ്രത്യേകം വിലയിരുത്തി. 

ഓഗസ്റ്റില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ സമാപന സമ്മേളനത്തില്‍ വെച്ച് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ തോമസ് ഇലവനാലിന് പുരസ്‌കാരം സമ്മാനിക്കും.

Related Articles
Carlo Acutis Eucharistic miracles exhibition

ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും നയിക്കുന്ന കാര്‍ലോ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

തൃശൂര്‍: ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും കാഴ്ചക്കാരെ നയിക്കുന്ന കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. തൃശൂര്‍, തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്‍ സംഘടിപ്പിച്ചിരി ക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം)

Read More »
Jeevan Samrakshana Samithi prayer journey

പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.