കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാന തിരുനാളും സഭാ ദിനാഘോഷവും

Dukrana Feast and Church Day at Mount St Thomas Kakkanad

കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാന തിരുനാള്‍ ആചരണവും സീറോമലബാര്‍ സഭാദിനാഘോഷവും നടക്കും.

രാവിലെ 8:30ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പതാകയുയര്‍ത്തി സഭാദി നാഘോഷങ്ങള്‍ക്ക് ആരംഭംകുറിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ റാസ കുര്‍ബാന അര്‍പ്പിക്കും. ബിഷപ് എമരിറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍ വചന സന്ദേശം നല്‍കും. 

രാവിലെ 11-ന് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ മന്ത്രിമാരായ സണ്ണി ജോസഫ്,  മോന്‍സ് ജോസഫ്, റോജി എം. ജോണ്‍, ചീഫ്‌വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയും സീറോമലബാര്‍ സഭയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ പ്രമുഖ വ്യവസായി ഷെവലിയര്‍ ഡേവിസ് എടക്കളത്തൂരിനെയും ചടങ്ങില്‍ ആദരിക്കും.

ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമില്‍ വച്ച് നടക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മീറ്റിന് മുന്നോടിയായി, 40 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറി നിര്‍വ്വഹിക്കും.

‘ഹിസ്റ്ററി ഓഫ്  ക്രിസ്ത്യാനിറ്റി  ഇന്‍ ഇന്ത്യ’ എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്ത കത്തിന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടക്കും.  തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തും. 

മാര്‍തോമാ നസ്രാണികളുടെ വിശ്വാസപൈതൃ കത്തിന്റെ ഓര്‍മ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്‌കാരമായും മാറുന്ന ഈ മഹാസംഗമത്തില്‍ സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള വൈദിക, സമര്‍പ്പിത, അല്മായ പ്രതിനിധികള്‍ ഒത്തുചേരും

Related Articles
Syro Malabar JB Koshy report Consultation

സഭകളുമായി ആലോചിച്ച് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം; നിലപാടിലുറച്ച് സീറോമലബാര്‍ സഭ

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സഭകളുമായി ആലോചിച്ച് നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഇതിനായുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  കേരളത്തിലെ ക്രൈസ്തവരുടെ

Read More »
Fiat Mission Great Gathering of Mission begins

ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്  തുടക്കമായി

തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.