
മലയാറ്റൂര്: അന്തര്ദേശീയ തീര്ഥാടനകേന്ദ്രമായ മലയാറ്റൂര് കുരിശുമുടിയിലും സെന്റ് തോമസ് ദേവാലയത്തിലും (താഴത്തെ പള്ളി) വിശുദ്ധ വാരാച രണത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി.
കുരിശുമുടി പള്ളിയില് ഓശാന ഞായറാഴ്ചയായ മാര്ച്ച് 29ന് രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. രാവിലെ 8.30 നും 9.30 നും വൈകുന്നേരം 6.30 നും വിശുദ്ധ കുര്ബാന.
പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാല്കഴുകല് ശുശ്രൂഷ, വിശുദ്ധ കുര്ബാന, തുടര്ന്ന് പൂര്ണദിന ആരാധന.
ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന്പീഡാനുഭവ തിരുക്കര്മങ്ങള്. തുടര്ന്ന് നഗരി കാണിക്കല്. വലിയ ശനിയാഴ്ച രാവിലെ ഏഴിന് മാമ്മോദീസ- വ്രത നവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുര്ബാന. രാത്രി 11.45ന് ഉയിര്പ്പ് തിരുക്കര്മങ്ങള് ആരംഭിക്കും. പുലര്ച്ചെ മൂന്നിനും 5.30 നും 7.30നും 9.30 നും വിശുദ്ധ കുര്ബാന.
മലയാറ്റൂര് സെന്റ് തോമസ് ദേവാലയത്തില് (താഴത്തെ പള്ളിയില് ) ഓശാന ഞായര് ദിനത്തില് രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുര്ബാന. രാവിലെ ഒമ്പതിനും വൈകുന്നേരം 5. 30നും വിശുദ്ധ കുര്ബാന.
പെസഹാ വ്യാഴാഴ്ച രാവിലെ ആറിനു കാല്കഴുകല് ശുശ്രൂഷ, വിശുദ്ധ കുര്ബാന, തുടര്ന്ന് പൂര്ണദിന ആരാധന. വൈകുന്നേരം നാലിന് കാല്കഴുകല് നേര്ച്ച, രാത്രി ഏഴു മുതല് എട്ടുവരെ പൊതുആരാധന, അപ്പം മുറിക്കല്.

