വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍; കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പാപ്പ പങ്കെടുക്കും

Pope Holy Week schedule

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷമുള്ള ആദ്യ വിശുദ്ധവാരത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന പേപ്പല്‍ തിരുക്കര്‍മങ്ങളുടെ വിശദമായ സമയക്രമം വത്തിക്കാന്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് ഓഫീസ് പുറത്തുവിട്ടു. ലിയോ 14-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആദ്യ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മാര്‍ച്ച് 29-ന് ഓശാന ഞായറാഴ്ച നടത്തുന്ന കുരുത്തോല വെഞ്ചരിപ്പോടെ തുടക്കമാകും.

മാര്‍ച്ച് 29-ന് രാവിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ഓശാന ഞായര്‍ ദിവ്യബലിക്ക് ശേഷം ഏപ്രില്‍ 2-ന് പെസഹാ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തൈലവെഞ്ചരിപ്പ് ശുശ്രൂഷ നടക്കും. അന്ന് വൈകുന്നേരം ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന കാലുകഴുകല്‍ ശുശ്രൂഷയുടെയും പെസഹാ വ്യാഴം ദിവ്യബലിയുടെയും കൃത്യമായ സ്ഥലം വത്തിക്കാന്‍ പിന്നീട് പ്രഖ്യാപിക്കും.

ഏപ്രില്‍ 3-ന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ത്താവിന്റെ പീഡാനുഭവ സ്മരണ ശുശ്രൂഷകള്‍ക്ക് പാപ്പ നേതൃത്വം നല്‍കും. അന്ന് രാത്രി 9.15-ന് കൊളോസിയത്തില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ കുരിശിന്റെ വഴിയില്‍ പാപ്പ പങ്കുചേരും. തുടര്‍ന്ന് ഏപ്രില്‍ 4 ശനിയാഴ്ച രാത്രി 7.30-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ വിജില്‍ ശുശ്രൂഷകള്‍ ആരംഭിക്കും.

ഏപ്രില്‍ 5-ന് ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ബലി അര്‍പ്പിക്കും. തുടര്‍ന്ന് വത്തിക്കാന്‍ ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ നിന്ന് ലിയോ 14-ാമന്‍ പാപ്പ വിശ്വാസികള്‍ക്ക് ‘ഉര്‍ബി എത് ഒര്‍ബി’ (നഗരത്തിനും ലോകത്തിനും) സന്ദേശവും അപ്പസ്‌തോലികാശീര്‍വാദവും നല്‍കും.

കഴിഞ്ഞ വര്‍ഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ സ്മരണകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകും ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ എന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Related Articles
pilgrimage of hope Africa mission

ആഫ്രിക്കൻ ഹൃദയങ്ങളിലേക്ക് പ്രത്യാശയുടെ തീർഥാടനം

ലിയോ പതിനാലാമൻ പാപ്പയുടെ ഈ വര്‍ഷത്തെ ആദ്യ സന്ദർശനം സംബന്ധിച്ച വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന നിമിഷം മുതൽ ആഗോള സഭയുടെ സവിശേഷശ്രദ്ധ ആഫ്രിക്കൻ വൻകരയിലാണ്. പാപ്പ ഈ വര്‍ഷത്തെ ആദ്യത്തെയും നിർണ്ണായകവുമായ ഒരു

Read More »
Canterbury Archbishop Pope meeting April

കാന്‍റബറി ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയുംഏപ്രിലില്‍ കൂടിക്കാഴ്ച നടത്തും

വത്തിക്കാന്‍ സിറ്റി: ആംഗ്ലിക്കന്‍ സഭയുടെ പുതിയ അധ്യക്ഷയായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ് ഡെയിം സാറാ മുള്ളാലിയും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ഏപ്രിലില്‍ നടക്കും. ഏപ്രില്‍ 25 മുതല്‍ 28 വരെ ആര്‍ച്ച്

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.