
താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ 101 രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണ ത്തിനും തുടക്കമായി. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ 26-ാം വര്‍ഷമാണിത്.
ലോക സമാധാനവും കുടുംബ വിശുദ്ധീക രണവുമാണ് ഈ വര്‍ഷത്തെ മുഖ്യനിയോഗങ്ങള്‍. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരി തെളിച്ചു ജപമാല സമര്‍പ്പണ ശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ചു.
തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ മാര്‍ ഇഞ്ച നാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. ജോണ്‍ ഒറവുങ്കര, ഫാ. കുര്യാക്കോസ് മുഖാലയില്‍, ഫാ. മില്‍ട്ടണ്‍ മുള ങ്ങാശേരി, ഫാ. ദീപു വള്ളിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കമെന്ന് മാര്‍ ഇഞ്ചനാനിയില്‍ വചനസന്ദേശത്തില്‍ പറഞ്ഞു. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തിലാണ് ഈ വര്‍ഷത്തെ ജപമാല സമര്‍പ്പണം ആരംഭിക്കുന്നത്. ഇത് വലിയ ദൈവാനുഗ്രഹമാണ്. തിന്മയുടെ ശക്തിയെ തകര്‍ത്ത കാര്‍മ്മല്‍ മലയ്ക്ക് സമാനമാണ് ദിവ്യകാരുണ്യത്തിനു മുന്നില്‍ പരിശുദ്ധ അമ്മയ്ക്കൊപ്പം 101 ദിനരാത്രങ്ങള്‍ ആയിരിക്കുന്നത്. യുദ്ധക്കെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
അഖണ്ഡ ജപമാല സമര്‍പ്പണത്തോട് അനുബന്ധിച്ച് ബഥാനിയായില്‍ എല്ലാ ദിവസവും കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനുമുള്ള സൗകര്യം ഏര്‍ പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ആരാധനയുണ്ടാ കും. ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ആ റിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം ഏഴിനും ദിവ്യ ബലിയര്‍പ്പണം നടക്കും. എല്ലാ ദിവസവും പകല്‍ മൂന്നിനും പുലര്‍ച്ചെ മൂന്നിനും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും. അഖണ്ഡജപമാല ഒക്ടോബര്‍ 24-ന് സമാപിക്കും.

