ഡിജിറ്റല്‍ യുഗത്തിലെ ധാര്‍മ്മികത; മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസിനെപ്പറ്റി വെബിനാര്‍

Magnifica Humanitas webinar on digital ethics

കാക്കനാട്: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഗ്‌നിഫിക്ക ഹ്യൂമാ നിറ്റാസി’നെ (മഹത്തായ മാനവികത) കുറിച്ച് സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷനും ഡോക്ടറിനല്‍  കമ്മീഷനും സംയുക്തമായി വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 20 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് വെബിനാര്‍. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (എഐ) ആധുനിക സാങ്കേതികവിദ്യകളുടെയും കാല ഘട്ടത്തില്‍ മാനവികത നേരിടുന്ന വെല്ലു വിളികളെക്കുറിച്ചാണ് ഈ ചാക്രിക ലേഖനം സംസാരിക്കുന്നത്. ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യന്റെ അന്തസും ധാര്‍മ്മിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും, സാങ്കേതികവിദ്യ കേവലം ലാഭേച്ഛയ്ക്കപ്പുറം മനുഷ്യനന്മയ്ക്കായി എങ്ങനെ വിനിയോഗിക്കണ മെന്ന മാര്‍പാപ്പയുടെ പ്രബോധനവും വെബിനാറില്‍ ചര്‍ച്ചയാകും. മെത്രാന്മാര്‍, ദൈവശാസ്ത്രജ്ഞര്‍, അല്മയര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, സന്യസ്തര്‍,  സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തമാണ് വെബിനാറില്‍ പ്രതീക്ഷിക്കുന്നത്.

ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍, പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ റവ. ഡോ. സജി കണയങ്കല്‍ എന്നിവര്‍ വെബിനാര്‍ നയിക്കും. തലശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ഷംഷാബാദ് അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ വെബിനാറില്‍  സംസാരിക്കും.

ആഗോള സഭയുടെ സമകാലിക പ്രബോധനങ്ങളെ വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും കൂടുതല്‍ ആഴത്തില്‍ മനസിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാര്‍ ഒരുക്കിയി രിക്കുന്നത്. സീറോമലബാര്‍ സഭയുടെ ഡോക്ട്രിനല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട്  എന്നിവര്‍ നേതൃത്വം നല്‍കും.

Related Articles
Bridgeport Diocese AI assistant Maria volunteers shortage

‘എഐ’യുടെ സാധ്യതകള്‍ ഉപയോഗിച്ച് ബ്രിഡ്ജ്‌പോര്‍ട്ട് രൂപത; സന്നദ്ധപ്രവര്‍ത്തകരുടെ കുറവ് നികത്താന്‍ എഐ അസിസ്റ്റന്‍റ്  ‘മരിയ’

കണക്റ്റിക്കട്ട്/ യുഎസ്എ: അജപാലനപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നതിനായി സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് കണക്റ്റിക്കട്ടിലെ ബ്രിഡ്ജ്‌പോര്‍ട്ട് രൂപത. രൂപതയുടെ അജപാലകപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ രൂപത ലോഞ്ച് ചെയ്തിരിക്കുന്ന എഐ അസിസ്റ്റന്റിന് ‘മരിയ’ എന്ന പേരാണ്

Read More »
Malayalam translation of Pope Leo XIV's first encyclical

ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനത്തിന്‍റെ മലയാളം പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലെയോ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലൂര്‍ദ് ഫോറോനാ ദേവാലയത്തില്‍ നടന്ന  ചടങ്ങില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.