‘എഐ’യുടെ സാധ്യതകള്‍ ഉപയോഗിച്ച് ബ്രിഡ്ജ്‌പോര്‍ട്ട് രൂപത; സന്നദ്ധപ്രവര്‍ത്തകരുടെ കുറവ് നികത്താന്‍ എഐ അസിസ്റ്റന്‍റ്  ‘മരിയ’

Bridgeport Diocese AI assistant Maria volunteers shortage

കണക്റ്റിക്കട്ട്/ യുഎസ്എ: അജപാലനപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നതിനായി സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് കണക്റ്റിക്കട്ടിലെ ബ്രിഡ്ജ്‌പോര്‍ട്ട് രൂപത. രൂപതയുടെ അജപാലകപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ രൂപത ലോഞ്ച് ചെയ്തിരിക്കുന്ന എഐ അസിസ്റ്റന്റിന് ‘മരിയ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

മരിയ ഒരു യഥാര്‍ത്ഥ വ്യക്തിയല്ല, മറിച്ച്  ഒരു എഐ പ്രോഗ്രാമാണ്. രൂപതയിലെ വിശ്വാസികളുമായി ഇമെയില്‍, മെസ്സേജ് എന്നിവ വഴി ബന്ധപ്പെടുകയും അവര്‍ക്ക് സഭയുടെ ഏത് മേഖലയിലാണ് സഹായിക്കാന്‍ താല്‍പ്പര്യമെന്ന് കണ്ടെത്തുകയുമാണ് മരിയയുടെ ജോലി. തുടര്‍ന്ന് ഈ വിവരങ്ങള്‍ രൂപതയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൈമാറുകയും അവര്‍ വഴി കൂടുതല്‍ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.

സാങ്കേതികവിദ്യ വിവേകത്തോടെ ഉപയോഗിക്കുമ്പോള്‍ അത് സുവിശേഷ പ്രഘോഷണത്തിനുള്ള ഒരു  ഉപകരണമായി മാറുമെന്ന് ബ്രിഡ്ജ്‌പോര്‍ട്ട് രൂപത ബിഷപ് ഫ്രാങ്ക് ജെ കാഗിയാനോ പറഞ്ഞു.  ഇന്നത്തെ നമ്മുടെ മിഷന്‍ മേഖലയില്‍ ഡിജിറ്റല്‍ ലോകവും എഐയുടെ ലോകവും ഉള്‍പ്പെടുന്നു. വിശ്വാസികളുടെ ആവശ്യങ്ങള്‍ കൂടുതല്‍  കേള്‍ക്കാനും അവരോട്  പ്രതികരിക്കാനും ‘മരിയ’യുടെ സഹായം തേടുമ്പോഴും  മനുഷ്യര്‍ തമ്മിലുള്ള ബന്ധം തന്നെയായിരിക്കും സഭയുടെ മിഷന്റെ ഹൃദയഭാഗത്തുള്ളതെന്ന് ബിഷപ് വ്യക്തമാക്കി. ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഗിവ്‌സേ എന്ന കമ്പനിയാണ് ‘മരിയയെ’ വികസിപ്പിച്ചത്.

Related Articles
Indian edition of Magnifica Humanitatis launched

എഐയുടെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസി’ന്റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഗനിഫിക്ക ഹ്യൂമാ നിറ്റാസി’ന്റെ (മഹത്തായ മാനവികത) ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ദ്രുതഗതിയിലുള്ള വളര്‍ച്ച ഉയര്‍ത്തുന്ന വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച

Read More »

‘സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകര്‍ മിഷനായി കാണണം’

ഹൈദരാബാദ്: ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും സോഷ്യല്‍ മീഡിയയും ഉത്തരവാദിത്വത്തോടെയും മിഷന്‍ അധിഷ്ഠിതമായും ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കണമെന്ന് സിബിസിഐ സമ്പർക്കമാധ്യമ കമ്മീഷന്‍റെയും നിസ്‌കോര്‍ട്ട് മീഡിയയുടെയും ചെയര്‍മാനായ ബിഷപ് രായരാല വിജയകുമാര്‍. ഭാരത മെത്രാന്‍ സമിതിയുടെ (സിബിസിഐ) നേതൃത്വത്തില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.