അമ്മമാർ പുതു തലമുറയെ ശക്തിപ്പെടുത്തുന്നവർ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

Mothers new generation Mar Peter Kochupurackal

തലശേരി:  അമ്മമാര്‍  പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹ നിർമ്മിതിയിൽ മുഖ്യ പങ്ക് വഹിക്കുന്നവരും സുകൃതങ്ങളുടെ സുഗന്ധവാഹകരുമാണെന്ന്  പാലക്കാട് രൂപതാധ്യക്ഷൻ   മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. തലശേരി സന്ദേശ് ഭവനിൽ നടന്ന സീറോ മലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ് .

മാതൃവേദി ഗ്ലോബൽ പ്രസിഡന്‍റ് ബീന ജോഷി  അധ്യക്ഷത വഹിച്ചു. തലശേരി ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണം നടത്തി.  മാതൃവേദി ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിയ്ക്കൽ,  തലശേരി അതിരൂപത മാതൃവേദി ഡയറക്ടർ ഫാ. ജോബി കോവാട്ട്,  ഗ്ലോബൽ അനിമേറ്റർ  സിസ്റ്റർ ജീസ, ജനറൽ സെക്രട്ടറി സിജി ലൂക്ക്സൺ, തലശ്ശേരി അതിരൂപത മാതൃവേദി പ്രസിഡന്‍റ് സിസി ആൻ്റണി എന്നിവർ പ്രസംഗിച്ചു.

സാമുദായിക ശക്തീകരണ വർഷത്തിൽ അമ്മമാർ പരമ്പരാഗത വേഷമണിഞ്ഞ് റാലിയിൽ പങ്കെടുത്തു. സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ, വിളക്കന്നൂർ തീർത്ഥയാത്ര എന്നിവയും നടന്നു. 20 രൂപതകളിൽ നിന്നായി 130 പ്രതിനിധികൾ പങ്കെടുത്തു.

Related Articles
Social media influencer preparing for priesthood

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വൈദികനാകാന്‍ തയാറെടുക്കുന്നു; മലയാളികള്‍ക്ക് സുപരിചിതനായ യുഎസ് യുവാവിന് പ്രചോദനമായി ജീസസ് യൂത്തും

കൊച്ചി: ഇന്‍സ്റ്റാഗ്രാമിലെ തനത് ശൈലിയിലുള്ള മലയാളം പറച്ചിലിലൂടെ ലക്ഷക്കണക്കിന് മലയാളി ഹൃദയങ്ങളില്‍ കുടിയേറിയ അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ക്രിസ്റ്റഫര്‍ (ക്രിസ്) സോഷ്യല്‍ മീഡിയയുടെ ലോകം ഉപേക്ഷിച്ച്  വൈദികനാകാന്‍ ഒരുങ്ങുന്നു. മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ച യേശുവിനായി

Read More »

എഫ്‌സിആര്‍എ: ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം നടത്തി

കൊച്ചി.  വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്ത ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം കേരളത്തില്‍ വിവിധ രൂപതകളും സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തി.   സംസ്ഥാനതല

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.