ലഹരിവിരുദ്ധ ബോധവല്ക്കരണവുമായി കെസിവൈഎമ്മും കിഡ്‌സും

KCYM and KIDS anti-drug awareness campaign

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) കെസിവൈഎം കോട്ടപ്പുറം രൂപതാ സമിതിയും സംയുക്തമായി മാനാഞ്ചേരികുന്ന് പ്രസന്റേഷന്‍ കോളേജില്‍ ലഹരി വിരുദ്ധ ബോധവല്ക്കരണം  നടത്തി. 

പുത്തന്‍വേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്കി ജോസഫ് ബോധവല്ക്കരണം ഉദ്ഘാടനം ചെയ്തു. കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ചു.

കോട്ടപ്പുറം രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. നീല്‍ ചടയംമുറി, കിഡ്‌സ് അസോസിയേറ്റ് ഡയറക്ടര്‍  ഫാ. വിനു പീറ്റര്‍ പടമാട്ടുമ്മല്‍, മാനാഞ്ചേരികുന്ന് സെന്റ് പോള്‍സ് ദേവാലയ സഹവികാരി ഫാ. നിവിന്‍ കളരിതറ,  ഡോ. രശ്മി പി.എ, പ്രവീണ ടി.ബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എറണാകുളം ജില്ല ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ് സെക്രട്ടറി ജോബി തോമസ് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. മാനാഞ്ചേരികുന്ന് അസീസി ഭവന്‍ മുതല്‍ സെന്റ് പോള്‍സ് ദേവാലയം വരെ റാലി നടത്തി. തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് നടത്തി. 

ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്, കോട്ടപ്പുറം രൂപത കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് സേവ്യര്‍ പടിയില്‍, കുരിശിങ്കല്‍ ഇടവകയിലെ മദ്യവിരുദ്ധ സമിതി പ്രസിഡന്റ് വര്‍ഗീസ് ചില്ലിട്ടശേരി എന്നിവരെ ആദരിച്ചു.

Related Articles
KCYM demands review FCRA amendment India

എഫ്‌സിആര്‍എ നിയമഭേദഗതി പുനഃപരിശോധിക്കണം: കെസിവൈഎം

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്‌സിആര്‍എ) ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അടിയന്തരമായി പുനഃപരി ശോധിക്കണമെന്ന് കെസിവൈഎം സംസ്ഥാന സമിതി. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കേണ്ടത്. പുതുക്കല്‍ നിരസി ക്കപ്പെടുകയോ

Read More »
Orthodox Student Movement supports anti-drug campaign

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം

കോട്ടയം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂര്‍ണപിന്തുണ പ്രഖ്യാ പിച്ച്  മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈ സ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം (എംജിഒസി എസ്എം) കേന്ദ്രസമിതി. വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തകര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.