എഫ്‌സിആര്‍എ നിയമഭേദഗതി പുനഃപരിശോധിക്കണം: കെസിവൈഎം

KCYM demands review FCRA amendment India

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്‌സിആര്‍എ) ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അടിയന്തരമായി പുനഃപരി ശോധിക്കണമെന്ന് കെസിവൈഎം സംസ്ഥാന സമിതി.

അഞ്ചുവര്‍ഷം കൂടുമ്പോഴാണ് എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കേണ്ടത്. പുതുക്കല്‍ നിരസി ക്കപ്പെടുകയോ അപേക്ഷ നല്‍കാതിരിക്കുകയോ കാലാവധി കഴിഞ്ഞും പുതുക്കിക്കിട്ടാതിരിക്കുകയോ ചെയ്താല്‍ ആ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ ആസ്തികള്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് ഏറ്റെടുക്കാമെന്ന വ്യവസ്ഥയാണ് വിവാദമായിരിക്കുന്നത്.

എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ ന്യൂഡല്‍ഹിയിലെ എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ മാത്രമാക്കി ആറുവര്‍ഷംമുന്‍പ്  നിയമം ഭേദഗതിചെയ്തിരുന്നു. കര്‍ശന ചട്ടക്കൂടുള്ള നിയമത്തിന് വീണ്ടും ഭേദഗതി കൊണ്ടുവരുന്നത് ദുരുദ്ദേശ്യപരമാണ്. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയാലും പല കാരണങ്ങളാല്‍ തടയുകയോ റദ്ദാക്കുകയോ ചെയ്യുന്ന രീതി ഇപ്പോള്‍ത്തന്നെയുണ്ട്. ഇതിനകം തന്നെ ചില രൂപതകളുടെ ലൈസന്‍സ് റദ്ദുചെയ്യുകയും കനത്ത തുക പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളെ നിരന്തരം അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി വ്യക്തമാക്കി.

 കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടര്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട സിടിസി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന,  വൈസ് പ്രസിഡ ന്റുമാരായ ആഗി മരിയ, സാം സണ്ണി, സെക്രട്ടറിമാരായ ജോയല്‍ ജോണ്‍ റോയ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ധന്യ മോഹന്‍രാജ്, ട്രഷറര്‍ ജെന്‍സണ്‍ ആല്‍ബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
KCYM condemns exams training on Easter Pesaha

പെസഹാ, ഈസ്റ്റര്‍ ദിനങ്ങളിലെ പ്രവേശന പരീക്ഷകളും തിരഞ്ഞെടുപ്പ് പരിശീലനങ്ങളും അപലപനീയം: കെസിവൈഎം

എറണാകുളം: ക്രൈസ്തവവിശ്വാസികള്‍ പരിശുദ്ധ മായി ആചരിക്കുന്ന പെസഹാ വ്യാഴം, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നതും ഇലക്ഷന്‍ കമ്മീഷന്‍ പരിശീലനങ്ങള്‍ ഒരുക്കുന്നതും അപലപനീയമെന്ന്  കെസിവൈഎം സംസ്ഥാന സമിതി.  ഈ നടപടികള്‍ ഭരണഘടനാ

Read More »
KCYM and KIDS anti-drug awareness campaign

ലഹരിവിരുദ്ധ ബോധവല്ക്കരണവുമായി കെസിവൈഎമ്മും കിഡ്‌സും

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) കെസിവൈഎം കോട്ടപ്പുറം രൂപതാ സമിതിയും സംയുക്തമായി മാനാഞ്ചേരികുന്ന് പ്രസന്റേഷന്‍ കോളേജില്‍ ലഹരി വിരുദ്ധ ബോധവല്ക്കരണം  നടത്തി.  പുത്തന്‍വേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്കി ജോസഫ് ബോധവല്ക്കരണം ഉദ്ഘാടനം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.