സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം

Orthodox Student Movement supports anti-drug campaign

കോട്ടയം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂര്‍ണപിന്തുണ പ്രഖ്യാ പിച്ച്  മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈ സ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം (എംജിഒസി എസ്എം) കേന്ദ്രസമിതി. വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തകര്‍ ‘തുഫാന്‍ വാരിയേഴ്‌സ്’ ആകാനുള്ള സന്നദ്ധത അറിയിച്ചു.

 സഭയിലെ  വിവിധ ഭദ്രാസനങ്ങള്‍, ഇടവകകള്‍, എംജിഒസിഎസ്എം യൂണിറ്റുകള്‍, സ്‌കൂള്‍-കോളേജ് കാമ്പസുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥി സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ലഹരിമുക്ത സമൂഹനിര്‍മ്മിതി ക്കുമായി വിപുലമായ പരിപാടികള്‍ നടപ്പാക്കാനും തീരുമാനിച്ചു.

വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസിഡന്റ് ഡോ. എബ്രഹാം  മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യ ക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ഡോ. വിവേക് വര്‍ഗീസ്, കേന്ദ്ര ട്രഷറര്‍ ഷിബു പി. എബ്രഹാം, ഡോ. ജേക്കബ് ജോണ്‍, പ്രിയ ജേക്കബ്, റിയ മേരി റേയ്, നോയല്‍ കെ. ജോസഫ്, റെമില്‍ റെജി, സജിത റെജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles
youth culture of life Mar Joseph Pamplany

ജീവനോട് തുറവിയുള്ള സംസ്‌കാരത്തിന്റെ വക്താക്കളായി യുവജനങ്ങള്‍ മാറണം:  മാര്‍ ജോസഫ് പാംപ്ലാനി

തലശേരി: ജീവനോട് തുറവിയുള്ള സംസ്‌കാരത്തിന്റെ വക്താക്കളായി യുവജനങ്ങള്‍ മാറണമെന്ന് തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി.  കെസിബിസി പ്രോ-ലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോ-ലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത്

Read More »
Bishop Antony Valunkal youth leadership social service message

യുവജനങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം: ബിഷപ് ആന്റണി വാലുങ്കല്‍

കൊച്ചി: യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തികളാണെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്നും വരാപ്പുഴ രൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. എറണാകുളം ആശീര്‍ഭവനില്‍ കെസിവൈഎം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.