കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

KCBC delegation meets Kerala Chief Minister

കൊച്ചി: കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി. ഡി സതീശനെ സന്ദര്‍ശിച്ചു.

പുതിയ മന്ത്രിസഭക്ക് ആശംസകള്‍ അര്‍പ്പിച്ച പ്രതിനിധി സംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. 

മലയോര മേഖലകളില്‍ ജീവിക്കുന്നവരും തീരദേശവാസികളും നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍, മുനമ്പം വിഷയം, ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ദളിത് ക്രൈസ്തവര്‍ നേരിടുന്ന അവകാശ നിഷേധങ്ങള്‍, മദ്യവ്യാപനം സംബന്ധിച്ച പ്രതിസന്ധികള്‍ തുടങ്ങി യവ ഉള്‍പ്പെടുന്ന നിവേദനം കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് നല്‍കി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനി മോള്‍ ഉസ്മാന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കെസിബിസി ഉന്നയിച്ച വിഷയങ്ങളില്‍ നീതിപൂര്‍വമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉറപ്പുനല്‍കി.

Related Articles
Cardinal Cleemis Episcopal SilverJubilee

കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം മെയ് 2ന്

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ ചീഫ് പേട്രണുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോ ഷം മെയ് രണ്ടിന് തിരുവല്ലയില്‍ നടക്കും.

Read More »
Pope calls for peace from the heart

‘സമാധാനം ഹൃദയത്തില്‍ നിന്ന് തുടങ്ങണം’;ആഗോളസമാധാനത്തിനുള്ള പാപ്പയുടെ ആഹ്വാനവുമായി കണ്‍സിസ്റ്ററി സമാപിച്ചു

വത്തിക്കാന്‍ സിറ്റി: അക്രമം നിരാകരിക്കാനും അനുരഞ്ജനത്തിനായുള്ള ദൈവികപാതകള്‍ കണ്ടെത്താനും സഭ ലോകത്തെ സഹായിക്കണമെന്നുമുള്ള പാപ്പയുടെ ആഹ്വാനത്തോടെ വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി സമാപിച്ചു. ഹൃദയത്തിലാണ് സമാധാനം തീരുമാനിക്കപ്പെടുന്നതെന്നും എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ  ദേശങ്ങള്‍ക്കും

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.