കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം മെയ് 2ന്

Cardinal Cleemis Episcopal SilverJubilee

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ ചീഫ് പേട്രണുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോ ഷം മെയ് രണ്ടിന് തിരുവല്ലയില്‍ നടക്കും.

25 വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം മെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട തിരുമൂലപുരത്തുതന്നെ ജൂബിലി ആഘോഷവും നടക്കുന്നുവെന്നൊരു പ്രത്യേകതയുമുണ്ട്. വൈകുന്നേരം അഞ്ചിന് തിരുമൂലപുരം മാര്‍ ദിയസ്‌കോറോസ് മെമ്മോറിയല്‍ ഹാളില്‍ (എംഡിഎം ഹാള്‍) അനുമോദനസമ്മേളനം നടക്കും.

തിരുവല്ല അതിരൂപതയുടെയും പൗരാവലി യുടെയും വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളുടെ യും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രോഗ്രാമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മന്ത്രി വി.എന്‍. വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോ ലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്. ലേഖ, പി.ജെ. കുര്യന്‍, വിവിധ ക്രൈസ്തവസഭകളിലെ ബിഷപ്പുമാര്‍, വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles
KCBC congratulates newly elected government

നിയുക്ത സര്‍ക്കാരിന് ആശംസകളര്‍പ്പിച്ച് കെസിബിസി

കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തിരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആശംസകള്‍ നേര്‍ന്നു.  ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ

Read More »
142 children receive First Holy Communion in Qatar

ഖത്തറില്‍ 142 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു

ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ 142 കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണവും 28 കുട്ടികളുടെ സ്ഥൈര്യലേപനം നടന്നു. ഉജ്ജയിന്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.  ഇടവക

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.