സൈനികന്‍ ക്രൂശിത രൂപം തകര്‍ത്ത സംഭവം: ദുഃഖം പ്രകടിപ്പിച്ചും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഉത്തരവിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രിനെതന്യാഹു

Israel soldier destroys crucifix Netanyahu orders action

ടെല്‍ അവീവ്: തെക്കന്‍ ലെബനനിലെ ക്രൈസ്തവ ഗ്രാമമായ ദെബെലില്‍ ഇസ്രായേല്‍ സൈനികന്‍ ക്രൂശിത രൂപത്തിന് നേരെ അക്രമം നടത്തിയത് അങ്ങേയറ്റം ഖേദകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ലബനനില്‍ ഹിസ്ബുള്ളയുമായുള്ള പോരാട്ടം തുടരുന്നതിനിടയില്‍, ഒരു ഇസ്രായേല്‍ സൈനികന്‍ യേശുവിന്റെ രൂപം തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും സൈന്യവും ദുഃഖം പ്രകടിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ കണ്ട് താന്‍ അമ്പരന്നുപോയെന്നും അതിയായ ദുഃഖമുണ്ടെന്നും നെതന്യാഹു  പറഞ്ഞു.

ഇസ്രായേല്‍ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും സൈനികന്റെ ഈ പ്രവൃത്തി രാജ്യത്തിന്റെയോ സൈന്യത്തിന്റെയോ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നടപടി സൈന്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഐഡിഎഫ് പ്രസ്താവിച്ചു.

സൈനികന്റെ നടപടിയെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍ സംഭവത്തില്‍ ക്രൈസ്തവരോട് മാപ്പ് ചോദിച്ചു.

Related Articles
Italian soldiers replace crucifix Meloni praise incident

തകര്‍ക്കപ്പെട്ട് ക്രൂശിതരൂപത്തിന്റെ സ്ഥാനത്ത് പുതിയത് സ്ഥാപിച്ച് ഇറ്റാലിയന്‍ സൈനികര്‍; അഭിനന്ദവുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി

ബെയ്‌റൂട്ട്: ലബനനിലെ ക്രൈസ്തവ ഗ്രാമമായ ദേബലില്‍ ഇസ്രായേല്‍ സൈനികന്‍ തകര്‍ത്ത യേശുവിന്റെ ക്രൂശിതരൂപത്തിന് പകരം പുതിയത് സ്ഥാപിച്ച ഇറ്റാലിയന്‍ സൈനികര്‍. പുതിയ ക്രൂശിതരൂപം സ്ഥാപിച്ച സൈനികരെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയുടെ

Read More »
China releases Pastor Ezra Jin Mingri

ചൈനയില്‍ തടവിലായിരുന്ന ക്രൈസ്തവ പാസ്റ്റര്‍ മോചിതനായി

വാഷിംഗ്ടണ്‍ ഡിസി: ചൈനയില്‍ തടവിലായിരുന്ന പ്രമുഖ ക്രൈസ്തവ  പാസ്റ്റര്‍ എസ്ര ജിന്‍ മിന്‍ഗ്രി മോചിതനായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ചൈനീസ് അധികൃതര്‍ പാസ്റ്ററിനെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.