തകര്‍ക്കപ്പെട്ട് ക്രൂശിതരൂപത്തിന്റെ സ്ഥാനത്ത് പുതിയത് സ്ഥാപിച്ച് ഇറ്റാലിയന്‍ സൈനികര്‍; അഭിനന്ദവുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി

Italian soldiers replace crucifix Meloni praise incident

ബെയ്‌റൂട്ട്: ലബനനിലെ ക്രൈസ്തവ ഗ്രാമമായ ദേബലില്‍ ഇസ്രായേല്‍ സൈനികന്‍ തകര്‍ത്ത യേശുവിന്റെ ക്രൂശിതരൂപത്തിന് പകരം പുതിയത് സ്ഥാപിച്ച ഇറ്റാലിയന്‍ സൈനികര്‍. പുതിയ ക്രൂശിതരൂപം സ്ഥാപിച്ച സൈനികരെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായ ഇറ്റാലിയന്‍ സൈനികരാണ്  ക്രൂശിതരൂപം തകര്‍ക്കപ്പെട്ട പഴയ സ്ഥലത്ത് തന്നെ സമാനമായ പുതിയ രൂപം സ്ഥാപിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേല്‍ പ്രതിരോധ സേനയിലെ  ഒരു സൈനികന്‍ ദേബലിലെ ക്രൂശിതരൂപം  തകര്‍ക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള പ്രദേശത്ത് നടന്ന ഈ സംഭവം ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാമന്ത്രിയും സൈന്യവും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഇസ്രായേല്‍ സൈന്യം പ്രദേശവാസികളുടെ സഹകരണത്തോടെ മറ്റൊരു രൂപം സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇസ്രായേല്‍ സൈന്യം സ്ഥാപിച്ച രൂപം  പഴയ രൂപത്തെക്കാള്‍ ചെറുതും വ്യത്യസ്തവുമായിരുന്നു. മാത്രമല്ല പഴയ രൂപം സ്ഥിതി ചെയ്തതില്‍ നിന്നും വ്യത്യസ്ഥമായ സ്ഥലത്താണ് രൂപം സ്ഥാപിച്ചതും. ഈ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ലബനനിലെ സമാധാന സേനയുടെ ഭാഗമായ  ഇറ്റാലിയന്‍ സൈനികരുടെ നേതൃത്വത്തില്‍ പഴയ ക്രൂശിതരൂപം നിന്ന സ്ഥലത്ത് തന്നെ പുതിയ ക്രൂശിതരൂപം സ്ഥാപിച്ചത്.

ക്രൂശിതരൂപം തകര്‍ക്കപ്പെട്ട അതേ സ്ഥാനത്ത് പുതിയ രൂപം  സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ തന്നെ വികാരഭരിതയാക്കിയതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. ഇത് പ്രത്യാശയുടെയും സംവാദത്തിന്റെയും സമാധാനത്തിന്റെയും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി മെലോണി കൂട്ടിച്ചേര്‍ത്തു.

Related Articles
Israel soldier destroys crucifix Netanyahu orders action

സൈനികന്‍ ക്രൂശിത രൂപം തകര്‍ത്ത സംഭവം: ദുഃഖം പ്രകടിപ്പിച്ചും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഉത്തരവിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രിനെതന്യാഹു

ടെല്‍ അവീവ്: തെക്കന്‍ ലെബനനിലെ ക്രൈസ്തവ ഗ്രാമമായ ദെബെലില്‍ ഇസ്രായേല്‍ സൈനികന്‍ ക്രൂശിത രൂപത്തിന് നേരെ അക്രമം നടത്തിയത് അങ്ങേയറ്റം ഖേദകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.