സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും ആദരവ് അര്‍പ്പിച്ച് ഇടുക്കി രൂപത

Idukki Diocese special schools teachers

ഇടുക്കി: സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും ആദരവ്  അര്‍പ്പിച്ച് ഇടുക്കി രൂപത. വാഴത്തോപ്പില്‍ നടന്ന ഇടുക്കി രൂപതയിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ സംഗമത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളെ ത്യാഗപൂര്‍വം ശുശ്രൂഷിക്കുന്ന സമര്‍പ്പിതരെയും അധ്യാപകരെയും രൂപതയുടെയും പൊതുസമൂഹത്തിന്റെയും പേരില്‍ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് സംഗമം ഉദ്ഘാടനം ചെയ്തു.

 മത്സരങ്ങളില്‍ വിജയികളായവര്‍ക്കും മത്സര ത്തില്‍ പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. രൂപതാ ചാന്‍സലര്‍ റവ.ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍ പതാകയുയര്‍ത്തി.

വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.  200 ഓളം വിദ്യാ ര്‍ത്ഥികളും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരി വേലിക്കല്‍, ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. തോമസ് പഞ്ഞിക്കുന്നേല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ. റോബിന്‍ കാവുങ്കല്‍, സിസ്റ്റര്‍ സ്‌നേ ഹ എസ്.എച്ച്, സിസ്റ്റര്‍ ബിജി ജോസ് സിഎംസി, സിസ്റ്റര്‍ ടെസി എഫ്‌സിസി, സിസ്റ്റര്‍ ഏഞ്ചല്‍ റാണി സിഎംസി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Idukki Diocese Teacher Awards announced

ഇടുക്കി രൂപതാ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ അധ്യാപക-അനധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയി കെ. ജോസ്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിമലഗിരി വിമല ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്

Read More »
AKCC submits Idukki development guidelines to MLAs

ഇടുക്കി ജില്ലാ വികസന മാര്‍ഗരേഖ എംഎല്‍എ മാര്‍ക്ക് സമര്‍പ്പിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

ഇടുക്കി: കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് സ്വീകരണവും ഇടുക്കി ജില്ല വികസന മാര്‍ഗരേഖ സമര്‍പ്പണവും നടന്നു. ഇടുക്കി ബിഷപ്‌സ് ഹൗസ് ഓഡിറ്റോ റിയത്തില്‍ ചേര്‍ന്ന സമ്മേളനം

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.