
ഇടുക്കി: ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ അധ്യാപക-അനധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയി കെ. ജോസ്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിമലഗിരി വിമല ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രശാന്തി സിഎംസി, യുപി വിഭാഗത്തില്‍ രാജകുമാരി ഹോളി ക്യൂന്‍സ് യു.പി സ്‌കൂള്‍ അധ്യാപിക ഷൈനി ജേക്കബ്, എല്‍.പി വിഭാഗത്തില്‍ ആനക്കുളം സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എല്‍സിന്‍ എസ്.ഡി എന്നിവര്‍ക്ക് അവാര്‍ഡു ലഭിച്ചു.
അനധ്യാപക വിഭാഗത്തില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ജെയ്മോന്‍ മാത്യുവിനാണ് അവാര്‍ഡ് .
ഈ വര്‍ഷത്തെ മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വാഴത്തോപ്പ് രണ്ടാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോര്‍ജ് എച്ച്.എസ് പാറത്തോട് ഒന്നാം സ്ഥാനവും മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യു.പി വിഭാഗത്തില്‍ സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ വെണ്‍മണി ഒന്നാം സ്ഥാനവും ഹോളിഫാമിലി യു.പി സ്‌കൂള്‍ കിളിയാര്‍ രണ്ടാം സ്ഥാനവും, എല്‍.പി വിഭാഗത്തില്‍ സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂള്‍ പാറത്തോട് ഒന്നാം സ്ഥാനവും സെന്റ് ജെറോംസ് എല്‍പി സ്‌കൂള്‍ വെള്ളയാംകുടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ശനിയാഴ്ച (ഫെബ്രുവരി 14) രാവിലെ 9.30 ന് രാജകുമാരി ദൈവമാതാ പാരീഷ് ഹാളില്‍ നടക്കുന്ന അധ്യാപക- അനധ്യാപക സംഗമത്തില്‍ ഇടുക്കി രൂപതാ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സി സെക്രട്ടറി റവ. ഡോ. ജോര്‍ജ്ജ് തകടിയേല്‍, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് രൂപതാ പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവര്‍ അറിയിച്ചു.

