നിരീശ്വരവാദിയായിരുന്ന യുഎസ് വൈസ് പ്രസിഡന്റ് എങ്ങനെ കത്തോലിക്ക വിശ്വാസിയായി?ഉത്തരവുമായി പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങും

How the US Vice President became Catholic

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ  ആത്മീയ ജീവിതവും കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും പ്രമേയമാക്കിയ പുതിയ പുസ്തകം ഇന്ന് (ജൂണ്‍ 16) പുറത്തിറങ്ങും. ‘കമ്മ്യൂണിയന്‍: ഫൈന്‍ഡിങ് മൈ വേ ബാക്ക് ടു ഫെയ്ത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രമുഖ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് ആണ് പുറത്തിറക്കുന്നത്.

വാന്‍സിന്റെ മുന്‍കാല ബെസ്റ്റ് സെല്ലറായ ‘ഹില്‍ബിലി എലിജി’ എന്ന പുസ്തകത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയാണിത്.  ബാല്യകാലത്തെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തില്‍ നിന്ന് നിരീശ്വരവാദത്തിലേക്കും, പിന്നീട് 2019-ല്‍ കത്തോലിക്കാ സഭയിലേക്കുമുള്ള തന്റെ ആത്മീയ പരിവര്‍ത്തനത്തിന്റെ ആഴമേറിയ അനുഭവങ്ങളാണ് വാന്‍സ് ഈ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്.

‘എന്റെ ഉള്ളിലെ യുക്തിയും ശാസ്ത്രബോധവും കാരണം കൗമാരകാലത്ത് വിശ്വാസത്തിന്റെ വഴിയില്‍ നിന്നും ഞാന്‍ വ്യതിചലിച്ചു. എന്നാല്‍ പിന്നീട് ഡിജിറ്റല്‍ ലോകത്തെ വേഗതയും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ക്കിടയിലും ഉറപ്പോടെ നില്‍ക്കുന്ന കത്തോലിക്കാ സഭയുടെ പാരമ്പര്യവും അതിന്റെ ആഴത്തിലുള്ള വേരുകളും എന്നെ ആകര്‍ഷിക്കുകയായിരുന്നു,’- ജെ.ഡി. വാന്‍സ് പങ്കുവച്ചു. ഒരു വിദേശ രാജ്യത്ത് പോയാല്‍, അവിടുത്തെ ഭാഷ അറിയില്ലെങ്കിലും കത്തോലിക്കാ കുര്‍ബാനയില്‍ എന്താണ് സംഭവിക്കുന്നത് എന്ന്  കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ആ സാര്‍വത്രികമായ ഐക്യവും സുരക്ഷിതത്വവുമാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുസ്തക പ്രകാശനത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തിന്റെ ആത്മീയ ശീലങ്ങളെക്കുറിച്ചും വൈസ് പ്രസിഡന്റ് തുറന്നുപറഞ്ഞു. വൈസ് പ്രസിഡന്റായതിനാല്‍ ഔദ്യോഗിക വസതിയില്‍ വൈദികരെത്തി കുര്‍ബാന അര്‍പ്പിക്കാന്‍ പ്രത്യേക അനുവാദമുണ്ടെങ്കിലും, അത് തങ്ങളെ മടിയന്മാരാക്കുമെന്നതിനാല്‍  ദൈവാലയങ്ങളില്‍ പോയി കുര്‍ബാന കൂടാനാണ് തങ്ങള്‍ ശ്രമിക്കാറുള്ളതെന്ന് വാന്‍സ് വ്യക്തമാക്കി.  

ഒരു വിഐപിയുടെ സുരക്ഷാ വ്യൂഹം പള്ളിയിലെത്തുമ്പോള്‍ സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉഷാ വാന്‍സ് പറഞ്ഞു. തന്റെ കത്തോലിക്ക വിശ്വാസവും അതിലേക്ക് നയിച്ച സംഭവങ്ങളും പരസ്യമായി വെളിപ്പെടുത്തുന്ന യുഎസ് വൈസ് പ്രസിഡന്റിന്റെ  ഈ പുസ്തകം കത്തോലിക്ക വിശ്വാസത്തിലേക്കുള്ള യാത്രയില്‍ മുന്നേറുന്ന അനേകര്‍ക്ക്  പ്രചോദനമാകും.

Related Articles
Malayali nuns gathering Chicago USA

അമേരിക്കയില്‍ സേവനം ചെയ്യുന്ന മലയാളി സിസ്റ്റേഴ്‌സിന്റെ സംഗമം ചിക്കാഗോയില്‍

ചിക്കാഗോ: അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി സിസ്റ്റേഴ്‌സിന്റെ സംഗമം ഏപ്രില്‍ 17, 18 തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. ആദ്യമായാണ് ഇത്തരമൊരു വിപുലമായ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപത

Read More »
US bishops call for prayers after shooting event President attended

യുഎസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിലെ വെടിവയ്പ്പ്; പ്രാര്‍ത്ഥനാഹ്വാനവുമായി യുഎസ് മെത്രാന്‍സമിതി

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി. അക്രമം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.