യുഎസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിലെ വെടിവയ്പ്പ്; പ്രാര്‍ത്ഥനാഹ്വാനവുമായി യുഎസ് മെത്രാന്‍സമിതി

US bishops call for prayers after shooting event President attended

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി. അക്രമം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് പോള്‍ കോക്ക്‌ലി പറഞ്ഞു. യുഎസ് പ്രസിഡന്റിനും അദ്ദേഹത്തെ സംരക്ഷിക്കുന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുത്ത ആര്‍ക്കും ഗുരുതരമായ അപകടമൊന്നും സംഭവിക്കാത്തത്തില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദൈവാനുഗ്രഹം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ചുബിഷപ്  ആഹ്വാനം ചെയ്തു.

ഏപ്രില്‍ 25-ന് വാഷിംഗ്ടണ്‍ ഡിസിയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ ഒരു സീക്രട്ട് സര്‍വീസ് ഏജന്റിന് പരിക്കേറ്റു. വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവരെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.  ഹോട്ടലില്‍ അതിക്രമിച്ചു കയറി വെടിവയ്പ്പ് നടത്തിയ തോക്കുധാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles
Jesus prayer for unity movie release in theatres

ഐക്യത്തിന് വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന സിനിമയായി തിയേറ്ററുകളില്‍

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ‘ദാറ്റ് ദേ മേ ബി വണ്‍’ (അവര്‍ ഒന്നാകേണ്ടതിന്) എന്ന ഡോക്യുമെന്ററി ചലച്ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി. ”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ

Read More »
Dubai prayer for world peace Christian leaders gathering

ലോകസമാധാനത്തിനായി ദുബായില്‍ ക്രൈസ്തവ സഭാനേതാക്കളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന

ദുബായ്: ലോകത്തിന്റെ വിവിഭ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ങ്ങളുടെയും അശാന്തിയുടെ പശ്ചാത്തലത്തില്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ദുബായില്‍ ക്രൈസ്തവ സഭാനേതാക്കള്‍ ഒത്തുചേര്‍ന്നു. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ നടന്ന ‘ദേശീയ എക്യുമെനിക്കല്‍ സമാധാന പ്രാര്‍ത്ഥന’ സഭകള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.