ക്രൂശിതരൂപം മതപരിവര്‍ത്തനത്തിന് തെളിവല്ലെന്ന് ഹൈക്കോടതി

High Court says crucifix not proof of religious conversion

മുംബൈ: ക്രൂശിതരൂപവും യേശുവിന്റെ ചിത്രവും മതപരിവര്‍ത്തനത്തിന് തെളിവല്ലെന്ന് മുംബൈ ഹൈക്കോടതിയുടെ ചരിത്രപരമായ വിധി. വീട്ടില്‍ ക്രൂശിത രൂപമോ യേശുക്രിസ്തുവിന്റെ ചിത്രമോ ഉണ്ടെന്നതുകൊണ്ട് മതം മാറിയെന്നോ തന്റെ ഹിന്ദു ജാതി ഉപേക്ഷിച്ചെന്നോ അര്‍ത്ഥമാക്കുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഒരാള്‍ ക്രിസ്തുമതത്തിലേക്ക് മാറിയെന്ന് സ്ഥിരീകരിക്കണമെങ്കില്‍ മാമോദീസ സര്‍ട്ടിഫിക്കറ്റോ, മാമോദീസ ചടങ്ങുകളുടെ തെളിവോ ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു.

ദളിത് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ ഒരു വിദ്യാര്‍ത്ഥി നല്‍കിയ കേസില്‍ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം യുക്തിരഹിതമാണെന്ന് വിശേഷിപ്പിച്ച കോടതി, രണ്ട് മാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവിട്ടു.

 വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് തെളിവായി സ്വീകരിക്കുന്നത് പലപ്പോഴും പ്രാര്‍ത്ഥനാ പുസ്തകങ്ങളും ചിത്രങ്ങളുമാണ്. ക്രിസ്തീയ സ്ഥാപനങ്ങളും ക്രൈസ്തവരുടെ വീടുകളും റെയ്ഡു ചെയ്തു ബൈബിളുകള്‍ ഉണ്ടായിരുന്നു എന്ന പേരില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.  ഈ വിധിയുടെ അടിസ്ഥാനത്തില്‍ പോലീ സ് എന്തു നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Related Articles
Supreme Court conversion verdict India

മതപരിവര്‍ത്തനം: ചരിത്രപരമായ വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു വ്യാജ മതപരിവര്‍ത്തന കേസ് സുപ്രീംകോടതി റദ്ദാക്കി. തെളിവില്ലാത്ത ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം  ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പിതാവിനും

Read More »
Supreme Court passive euthanasia ruling

നിഷ്ക്രിയ ദയാവധത്തിന് ഇതാദ്യമായി അനുമതി നൽകി സുപ്രീം കോടതിയുടെ വിധി

ന്യൂഡൽഹി: പതിമൂന്ന് വർഷങ്ങളായി അബോധാവസ്ഥയിൽ (Persistent Vegetative State) കഴിയുന്ന ഹരീഷ് റാണ എന്ന 32 വയസുകാരന്റെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇന്ത്യയിൽ ‘passive

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.