ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ 13- ന് തുടങ്ങും

GGM will begin on 13th

തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) ഏപ്രില്‍ 13 മുതല്‍ 19 വരെ തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും.

മിഷന്‍ എക്‌സിബിഷന്‍, മിഷന്‍ ട്രെയിനിംഗ്, മിഷന്‍ ഗാതറിംഗ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് ഈ വര്‍ഷത്തെ ജിജിഎം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും മിഷന്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന വിവിധ മിഷന്‍ കേന്ദ്രങ്ങള്‍ നടത്തുന്ന എക്‌സിബിഷന്‍ സ്റ്റാളുകള്‍ ജിജിഎമ്മിന്റെ പ്രത്യേകതയാണ്. വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്ത മിഷന്‍ പരിശീലന ക്യാമ്പുകള്‍ ജിജിഎമ്മില്‍ ക്രമീകരിച്ചിട്ടുണ്ട്.

വൈദികര്‍ക്കായി ഏപ്രില്‍ 14 മുതല്‍ 17 വരെ ഇംഗ്ലീഷില്‍ മിഷന്‍ പരിശീലനം നടത്തുന്നു. സന്യസ്തര്‍ക്കുള്ള മിഷന്‍ പരിശീലനം 13 മുതല്‍ 17 വരെയും, അല്മായര്‍ക്കുള്ള മിഷന്‍ പരിശീലനം 13 മുതല്‍ 17 വരെയുമാണ് നടക്കുന്നത്.

8-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരൈയുള്ള കുട്ടികള്‍ക്കായി, മിഷന്‍ പരിശീലന ക്യാമ്പ് ‘എക്‌സ്ട്രാ മൈല്‍’ എന്ന പേരില്‍ എപ്രില്‍ 13 മുതല്‍ 17 വരെയും സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കാണ് അവസരം.

ഉദ്ഘാടന ദിനമായ 13ന് വൈകുന്നേരം 5.30ന് പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും, സംഗീതജ്ഞന്‍ ഫാ. ബിനോജ് മുളവരിക്കലിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ‘എവേക്ക് -പ്രെയ്‌സ് പാര്‍ട്ടി- സംഗീത നിശ ഇത്തവണത്തെ ജിജിഎമ്മിന്റെ പ്രധാന സവിശേഷതയാണ്. ഇതിനു പുറമെ 15, 18 തിയതികളില്‍ ഉച്ചയ്ക്ക് വിവിധ ബാന്‍ഡുകളുടെ സംഗീതവിരുന്നും ഉണ്ടായിരിക്കും.

മിഷന്‍ ഔട്ട് റീച്ച്, മിഷന്‍ ജപമാല പ്രദക്ഷിണം, മീറ്റ് ദ ബിഷപ്, കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍, ‘ദ ചോസന്‍’, തുടങ്ങി വ്യത്യസ്ത പരിപാടികളാണ് വിവിധ സഭാ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ജിജിഎമ്മില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മിഷന്‍പരിശീലന ക്യാമ്പുകള്‍ ഒഴികെ എല്ലാ പരിപാടികള്‍ക്കും പ്രവേശനം, ഭക്ഷണം എന്നിവ സൗജന്യമാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന പ്രേഷിതപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാനുള്ള സുവര്‍ണാവസരമാണ് മിഷന്‍ സംഗമം.

ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ വ്യത്യസ്ത റീത്തുകളിലും, വിവിധ ഭാഷകളിലും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ദിവസവും രാവിലെ 9ന് ആരംഭിക്കുന്ന ജിജിഎം വൈകുന്നേരം ഒമ്പതിന് അവസാനിക്കും.

ഇന്ത്യയിലും ആഫ്രിക്കയിലുമായി 30 ഭാഷകളില്‍ ഇതിനോടകം ലക്ഷക്കണക്കിന് ബൈബിളുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാന്‍ ഫിയാത്ത് മിഷന് കഴിഞ്ഞു. മാസം 50,000 ബൈബിളുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന രീതിയിലേക്ക് ഫിയാത്ത് മിഷന്റെ ഒഡീഷ ബൈബിള്‍ പ്രസ് വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ആഫ്രിക്കയിലുമായി 30 ലധികം മധ്യസ്ഥ പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ എസ്‌വിഡി, ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസ് എന്നീ മെത്രാന്മാരാണ് ഫിയാത്ത് മിഷന്റെ രക്ഷാധികാരികള്‍,

ജിജിഎമ്മിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 8075322204 (ജോസ് ഓലിക്കല്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles
Fiat Mission Great Gathering of Mission begins

ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്  തുടക്കമായി

തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.