ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്  തുടക്കമായി

Fiat Mission Great Gathering of Mission begins

തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി.

ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് ഔ ദ്യോഗികമായി തുടക്കമായത്. തുടര്‍ന്ന് കൊഹിമ രൂപതാധ്യക്ഷന്‍ ഡോ. ജെയിംസ് തോപ്പില്‍ എക് സിബിഷന്‍ ഹാള്‍  ഉദ്ഘാടനം ചെയ്തു.

ഇന്നു വൈകുന്നേരം (ഏപ്രില്‍ 13) 5.30ന് പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും സംഗീതജ്ഞന്‍ ഫാ. ബിനോജ് മുളവരിക്കലിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ‘എവേക്ക് -പ്രെയ്‌സ് പാര്‍ട്ടി- സംഗീത നിശ ഇത്തവണത്തെ ജിജിഎമ്മിന്റെ പ്രധാന സവിശേഷതയാണ്. ഇതിനു പുറമെ 15, 18 തിയതികളില്‍ ഉച്ചയ്ക്ക് വിവിധ ബാന്‍ഡുകളുടെ സംഗീതവിരുന്നും ഉണ്ടായിരിക്കും.

എല്ലാ ദിവസവും രാവിലെ 9 മണിക്ക് മെത്രാന്മാര്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് മിഷന്‍ കോണ്‍ഗ്രസ് ആരംഭിക്കുന്നത്. മിഷനെ അറിഞ്ഞ് സ്‌നേഹിച്ച് വളര്‍ത്താന്‍ വൈദികരെയും സന്യ സ്തരെയും അലമായരെയും കുട്ടികളെയും സഹായിക്കുന്ന പരിശീലന പരിപാടികള്‍ മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. എല്ലാ ദിവസവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മിഷന്‍ ഗാതറിങ്ങുകള്‍ നടത്തുന്നുണ്ട്. 

ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഇന്ത്യയിലെ വിവിധ മിഷന്‍ രൂപതകള്‍ തങ്ങളുടെ  മിഷന്‍ പ്രവര്‍ത്തനങ്ങളും  അനുഭവങ്ങളും പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ സ്റ്റാളുകള്‍ മിഷന്‍ കോണ്‍ഗ്രസിന്റെ പ്രധാന ആകര്‍ഷണമാണ്. 24 മണിക്കൂറും നടത്തുന്ന ദിവ്യകാരുണ്യ ആരാധന, മിഷനിലെ മെത്രാന്മാരെ കാണാനും സംവദിക്കുവാനും അവസരമൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്’ എന്നിവ മിഷന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകതകളാണ്. 

തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം- കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍, മിഷന്‍ എക്‌സിബിഷന്റെ ഭാഗമായി നടത്തുന്നുണ്ട്. മിഷന്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഇന്റര്‍ നാഷണല്‍ മിഷന്‍ ഫിലിം ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുണ്ട്. ഇന്നു ഉച്ചക്ക് രണ്ടിന് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമ പ്രദര്‍ശിപ്പിക്കും.

എക്‌സിബിഷന്‍ ഹാളും പരിസരവും തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ വെഞ്ചരിച്ചു. ജെറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോ പാച്ചേരിയില്‍, ഫിയാത്ത് മിഷന്‍ ചെയര്‍മാന്‍ സീറ്റ്ലി ജോര്‍ജ്, മിഷന്‍ കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ സിജോ ഔസേഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജിജിഎം 19ന് സമാപിക്കും.

Related Articles
Vatican against discrimination due to motherhood

മാതൃത്വത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ വത്തിക്കാന്‍

ജെനീവ:  കുടുംബങ്ങളെ സംരക്ഷിക്കാനും മാതൃത്വത്തെ ഏതോരൊരു സമൂഹത്തിന്റെ യും നിലനില്‍പ്പിനും ഭാവിക്കും പകരം വയ്ക്കാനാവാത്ത സംഭാവനയായി വിലമതിക്കുവാനും ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് വത്തിക്കാന്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍

Read More »
Pope appoints new bishop in China

ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനവും ബെയ്ജിംഗും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ചു. ചൈനയിലെ ഇന്നര്‍ മംഗോളിയന്‍ പ്രദേശത്തുള്ള ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.