ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത വികാരി ജനറല്‍

Fr Sibi Pulickal Vicar General Melbourne

താമരശേരി: താമരശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കലിനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ വികാരി ജനറലായി നിയമിച്ചു. 2022 മുതല്‍ അദ്ദേഹം മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്തു വരികയാണ്.

മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ പഠന വിഭാഗം അധ്യക്ഷന്‍, ബാച്ച് ആനിമേറ്റര്‍, തിയോളജി വിഭാഗം അധ്യാപകന്‍ എന്നീ നിലകളില്‍ 19 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

1996 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. സിബി പുളിക്കല്‍, ആനക്കാംപൊയില്‍, വേനപ്പാറ, തോട്ടുമുക്കം ഇടവകകളില്‍ അസി. വികാരിയായും പന്തല്ലൂര്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

പശുക്കടവ് ഇടവക പുളിക്കല്‍ പരേതനായ കുര്യന്റെയും മേരിയുടെയും മകനാണ്. സഹോദരന്‍ ഫാ. ബിനു പുളിക്കല്‍ കണ്ണോത്ത് ഇടവക വികാരിയാണ്.

Related Articles
Mozambique terrorist attack Catholic church burned historic church

മൊസാംബിക്കില്‍ ഭീകരാക്രമണം: ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയം അഗ്‌നിക്കിരയാക്കി

മാപുട്ടോ/മൊസാംബിക്ക്: മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്‌ഫോര്‍ട്ട് ഇടവക ദേവാലയം പൂര്‍ണമായും നശിച്ചു. ഏപ്രില്‍ 30 വ്യാഴാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തില്‍  ഭീകരര്‍ ദൈവാലയം

Read More »
Vilangad rehabilitation Church builds 70 houses

വിലങ്ങാട് പുനരധിവാസം; 70 വീടുകള്‍ നല്‍കി മാതൃകയായി സഭ

കോഴിക്കോട്: വിലങ്ങാട് ദുരന്ത സമയത്ത് നിരവ ധിപേര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായില്ലെന്നും വാക്കുപാലിച്ചത് കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കെസിബിസിയുടെ സഹകരണത്തോടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.