ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

Blessed Mar Ivanios memorial feast concludes

തിരുവനന്തപുരം: സഭ ഒന്നായി മുന്നേറാന്‍  ഒരേ മനസോടെ വ്യാപരിക്കണമെന്ന് സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന  ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓര്‍മ്മപ്പെരുന്നാളില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മലങ്കര സഭ ചരിത്രപരമായ ഒരുക്കത്തിന്റെ നാളുകളിലാണ്. സെപ്റ്റംബറില്‍ ചെന്നൈയില്‍വച്ച കട്കി-പൂന ഭദ്രാസനത്തിന്റെ ആതിഥേയത്തില്‍ സഭാസംഗമവും പുനരൈക്യവാര്‍ഷികവും നടത്തുന്നു. അതിനുശേഷം ബത്തേരി ഭദ്രാസനത്തില്‍വച്ച് 98-ാമത്തെ വാര്‍ഷികത്തിലേക്ക് പ്രവേശിക്കും. 2029-ല്‍ തിരുവല്ല അതിഭദ്രാസനം പുനരൈക്യവാര്‍ഷികത്തിന്റെ ശതാബ്ദി തിരി പ്രകാശിപ്പിക്കും. 2030-ല്‍ തിരുവനന്തപുരത്തുവച്ച് അതിന്റെ സമാപന ശുശ്രൂഷകള്‍ നടക്കുമെന്ന് കാതോലിക്ക ബാവ പറഞ്ഞു.

സഭ ഒരുക്കത്തിന്റെ കാലത്തായിരിക്കുമ്പോള്‍ നിസംഗത എന്ന മാരക പാപം സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധയോടെ മുമ്പോട്ടു നീങ്ങണം. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ സഭയുടെ നന്മക്കായി മാറ്റിവയ്ക്കാന്‍ സാധിക്കണമെന്ന് കാതോലിക്ക ബാവ പറഞ്ഞു. ഈവാനിയോസ് പിതാവിന്റെ കബറിടം മുത്തി തിരികെപോകുമ്പോള്‍ പിതാവേ അങ്ങുവിലകൊടുത്തതിനെ ഞാന്‍ മാനിക്കുന്നു, പുനരൈക്യത്തിന്റെ ശതാബ്ദി ആത്മാവിന്റെ പ്രേരണയോടു ചേര്‍ന്ന് ആഘോഷിക്കുവാന്‍ വിട്ടുതരുന്നു എന്ന പ്രാര്‍ത്ഥന ഹൃദയങ്ങളെ ഭരിക്കണമെന്ന് കാതോലിക്ക ബാവ ഓര്‍മ്മിപ്പിച്ചു.  

സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ചു ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ആന്റണി പൂള മുഖ്യാതിഥിയായിരുന്നു. കസാക്കിസ്ഥാനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ബിഷപ് മാര്‍ ജോര്‍ജ് പനംതുണ്ടില്‍, സീറോമലങ്കര സഭയിലെ മറ്റു മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും ഓര്‍മ്മപെരുന്നാളില്‍ സംബന്ധിച്ചു.

Related Articles
Pope calls for peace from the heart

‘സമാധാനം ഹൃദയത്തില്‍ നിന്ന് തുടങ്ങണം’;ആഗോളസമാധാനത്തിനുള്ള പാപ്പയുടെ ആഹ്വാനവുമായി കണ്‍സിസ്റ്ററി സമാപിച്ചു

വത്തിക്കാന്‍ സിറ്റി: അക്രമം നിരാകരിക്കാനും അനുരഞ്ജനത്തിനായുള്ള ദൈവികപാതകള്‍ കണ്ടെത്താനും സഭ ലോകത്തെ സഹായിക്കണമെന്നുമുള്ള പാപ്പയുടെ ആഹ്വാനത്തോടെ വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി സമാപിച്ചു. ഹൃദയത്തിലാണ് സമാധാനം തീരുമാനിക്കപ്പെടുന്നതെന്നും എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ  ദേശങ്ങള്‍ക്കും

Read More »
Pope answers Desiree's question about forgiveness

‘അമ്മയെ കൊല്ലാന്‍ നോക്കിയ അപ്പനോട് ഞാന്‍ എങ്ങനെ ക്ഷമിക്കും?’; ഡെസിറേയുടെ ചോദ്യത്തിന് ലേപനമായി പാപ്പയുടെ മറുപടി

ബാഴ്സലോണ: ബാഴ്സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് യുവജനങ്ങളെ സാക്ഷിനിര്‍ത്തി, ഹൃദയഭേദകമായ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച മൂന്ന് യുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്രിസ്തുവിന്റെ കരുണയുടെ ലേപനമായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഹൃദയപൂര്‍വമായ  മറുപടികള്‍. സ്പെയിന്‍ സന്ദര്‍ശനത്തിന്റെ നാലാം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.