എഫ്‌സിആര്‍എ: ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം നടത്തി

കൊച്ചി.  വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്ത ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം കേരളത്തില്‍ വിവിധ രൂപതകളും സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തി. 

 സംസ്ഥാനതല ദിനാചരണം കേരള കാത്തലിക് ഫെഡറേഷന്റെ (കെസിഎഫ്) നേതൃത്വത്തില്‍ സഭ ആസ്ഥാന കാര്യാലയമായ എറണാകുളം പിഒ സിയില്‍ നടന്നു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം പട്ടാനി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയ മായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും ആശയ പ്രചാരണം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. കെസി ബിസി ഡെപ്യൂട്ടി സെക്രട്ടറി ഫ. തോമസ് തറയില്‍, കെഎല്‍സിഎ സംസ്ഥന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എംസിഎ ഗ്ലോബല്‍ പ്രസിഡന്റ് ബൈജു എസ്.ആര്‍, കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജുകുട്ടി. കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി കറുമാഞ്ചേരി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Chaldean Patriarch election synod April

കല്‍ദായ പാത്രിയാര്‍ക്കീസ് തിരഞ്ഞെടുപ്പ്; നിര്‍ണായക സിനഡ് ഏപ്രിലില്‍

ബാഗ്ദാദ്/റോം: ലോകത്തിലെ ഏറ്റവും പുരാതന പൗരസ്ത്യ സഭകളിലൊന്നായ കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിനഡ് ഏപ്രിലില്‍ റോമില്‍ നടക്കും. കല്‍ദായ കത്തോലിക്ക സഭയുടെ തലവനായിരുന്ന കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ പ്രഥമന്റെ

Read More »
Awake musical retreat in Malta

‘എവേക്ക്’ മ്യൂസിക്കല്‍ റിട്രീറ്റ് മാള്‍ട്ടയിലും

വല്ലറ്റ/മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എവേക്ക് (‘Awake’)  മ്യൂസിക്കല്‍ റിട്രീറ്റ് പ്രോഗ്രാം  നടത്തി. നഷാര്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് മാള്‍ട്ടയിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.