‘എവേക്ക്’ മ്യൂസിക്കല്‍ റിട്രീറ്റ് മാള്‍ട്ടയിലും

Awake musical retreat in Malta

വല്ലറ്റ/മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എവേക്ക് (‘Awake’)  മ്യൂസിക്കല്‍ റിട്രീറ്റ് പ്രോഗ്രാം  നടത്തി. നഷാര്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് മാള്‍ട്ടയിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. യൂറോപ്പിലെ യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍ റിട്രീറ്റിന് നേതൃത്വം നല്‍കി. സംഗീതത്തിന്റെ അകമ്പടിയോടെ ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് നയിച്ച ശുശ്രൂഷകള്‍ വിശ്വാസികള്‍ക്ക് വലിയ ആത്മീയ ഉണര്‍വാണ് പകര്‍ന്നത്.

യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍  മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് റിട്രീറ്റ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍, മാള്‍ട്ട യൂത്ത് കോര്‍ഡിനേറ്റര്‍ ആല്‍ബര്‍ട്ട് ഡെബോനോ എന്നിവര്‍ പങ്കെടുത്തു. യമാള്‍ട്ടയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന്  വിശ്വാസികള്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഈ സംഗീത ആത്മീയ വിരുന്നില്‍ പങ്കാളികളായി. പരിപാടിയുടെ വിജയത്തിനായി എസ്എംവൈഎം  മാള്‍ട്ടയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

Related Articles

ഏഷ്യന്‍ മെത്രാന്‍ സമിതി സമ്മേളനം ആരംഭിച്ചു;ക്രൈസ്തവര്‍ സമൂഹത്തില്‍ ‘പാലങ്ങളും പാലം നിര്‍മിക്കുന്നവരും’ ആകാന്‍ ആഹ്വാനം

ന്യൂജേഴ്‌സി: അര്‍ജന്റീനയ്‌ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിന് വിജയഗോള്‍ നേടിയതിന് പിന്നാലെ, ദൈവത്തിന് നന്ദി പറഞ്ഞ് സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്. ലോകകപ്പില്‍ നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ട വന്ന തനിക്ക് ഈ ഗോള്‍ വലിയ

Read More »
Fulton J Sheen beatification September 24

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ ഷീന്‍ സെപ്റ്റംബര്‍  24-ന് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍

സെന്റ് ലൂയിസ്: ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന ഫുള്‍ട്ടണ്‍ ജെ. ഷീനിനെ  സെപ്റ്റംബര്‍ 24-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മിസോറിയിലെ സെന്റ് ലൂയിസിലാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങ് നടക്കുന്നതെന്ന് വത്തിക്കാന്റെ വിശുദ്ധര്‍ക്കായുള്ള

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.