കല്‍ദായ പാത്രിയാര്‍ക്കീസ് തിരഞ്ഞെടുപ്പ്; നിര്‍ണായക സിനഡ് ഏപ്രിലില്‍

Chaldean Patriarch election synod April

ബാഗ്ദാദ്/റോം: ലോകത്തിലെ ഏറ്റവും പുരാതന പൗരസ്ത്യ സഭകളിലൊന്നായ കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിനഡ് ഏപ്രിലില്‍ റോമില്‍ നടക്കും. കല്‍ദായ കത്തോലിക്ക സഭയുടെ തലവനായിരുന്ന കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ പ്രഥമന്റെ രാജി ലിയോ 14-ാമന്‍ പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനായി സിനഡ് ചേരുന്നത്. ഏപ്രില്‍ 9 മുതല്‍ 15 വരെയാണ് കല്‍ദായ ബിഷപ്പുമാരുടെ നിര്‍ണായക സിനഡ് നിശ്ചയിച്ചിരിക്കുന്നത്.

പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നത് വരെ സഭയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സിനഡിലെ മുതിര്‍ന്ന അംഗമായ ബസ്ര അതിരൂപത ആര്‍ച്ചുബിഷപ് ഹബീബ് ഹര്‍മുസ് അല്‍-നൗഫാലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതില്‍ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി, സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ ലൂയിസ് സാക്കോ വോട്ടെടുപ്പിലോ ചര്‍ച്ചകളിലോ  പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി, വിശ്വാസികളുടെ പലായനം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് ഇറാക്ക് ആസ്ഥാനമായ കല്‍ദായ സഭ കടന്നുപോകുന്നത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂലം മേഖലയിലുണ്ടായ റോക്കറ്റ് ആക്രമണങ്ങളും സഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

തോമാശ്ലീഹായുടെ ശിഷ്യന്മാരായ മാര്‍ അദ്ദായി, മാര്‍ മാറി എന്നിവരില്‍ നിന്ന് രൂപമെടുത്ത ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ പൈതൃകം പിന്തുടരുന്ന സഭയാണ് കല്‍ദായ കത്തോലിക്ക സഭ. കല്‍ദായ കത്തോലിക്കാ സഭയെക്കൂടാതെ അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്, പുരാതന അസീറിയന്‍ സഭ, സീറോ മലബാര്‍ സഭ എന്നീ സഭകളും ഇതേ പാരമ്പര്യം പിന്തുടരുന്ന സഭകളാണ്.

Related Articles
Pope Leo XIV longest apostolic journey Algeria

ചരിത്രത്തിലാദ്യമായി മാര്‍പാപ്പ അള്‍ജീരിയയുടെ മണ്ണില്‍

അള്‍ജിയേഴ്‌സ്: ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ അള്‍ജീരിയയുടെ മണ്ണില്‍. 10 ദിവസം നീണ്ടുനില്‍ക്കുന്ന ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് പാപ്പ അല്‍പ്പസമയം മുമ്പ് അള്‍ജീരിയയില്‍ വിമാനമിറങ്ങിയത്. ആഫ്രിക്കയിലെ

Read More »
Fr Titus Kattuparambil Irinjalakuda Vicar General

ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍

 ഇരിങ്ങാലക്കുട: ഫാ. ടൈറ്റസ് കാട്ടുപറമ്പിലിനെ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാളായി (സിഞ്ചലൂസ്) രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. ഷംഷാബാദ് അതിരൂപതയുടെ കീഴില്‍ വരുന്ന സില്‍ച്ചാര്‍ സീറോ മലബാര്‍ മിഷന്റെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.