കമ്പിളി നൂലുകള്‍കൊണ്ട് നെയ്‌തെടുത്ത തിരുഹൃദയ രൂപം പാപ്പയ്ക്ക് സമ്മാനിച്ച് ബിഷപ് ആനാപറമ്പില്‍

Bishop Anaparambil gifts Sacred Heart artwork to Pope

വത്തിക്കാന്‍ സിറ്റി: കമ്പിളി നൂലുകള്‍കൊണ്ട് പ്രത്യേകമായി നെയ്‌തെടുത്ത തിരുഹൃദയ രൂപം മാര്‍പാപ്പയ്ക്ക് സമ്മാനിച്ച് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍. വത്തിക്കാനില്‍ ലിയോ പതിന്നാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് തിരുഹൃദയ രൂപം നല്‍കിയത്.

 ചേര്‍ത്തലയിലെ ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്റ് മാറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജര്‍ വി. ആര്‍ പ്രസാദിന്റെ ആഗ്രഹപ്രകാരം അവിടത്തെ വിവിധ മതസ്ഥരായ തൊഴിലാളികള്‍ ചേര്‍ന്ന് ഡൈ ചെയ്യാത്ത മൂന്നുഷേഡിലുള്ള കമ്പിളി നൂലുകളില്‍ സവിശേഷമായ രീതിയില്‍ നെയ്‌തെടുത്തതാണ് തിരുഹൃദയത്തിന്റെ മനോഹരമായ രൂപം. 

സ്വീഡനില്‍നിന്നും ലണ്ടനില്‍നിന്നും ഇറക്കുമതിചെയ്ത ചെമ്മരിയാടിന്റെ രോമത്തില്‍ നിന്നാണ് തിരുഹൃദയത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ നൂലുകള്‍ നൂറ്റെടുത്തത്. മാനവരാശിക്ക് പ്രതീക്ഷയും പ്രത്യാശയും പകരാന്‍ പരിശുദ്ധ പിതാവ് ലിയോ പാപ്പ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നന്ദിസൂചകമായിട്ടാണ് ഈ സമ്മാനമെന്ന് വി.ആര്‍ പ്രസാദ് പറഞ്ഞു.

അന്താരാഷ്ട്ര വിമാന കമ്പനിയായ ബോയിങ്ങിന് ആവശ്യമായ കാര്‍പ്പറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒഫീഷ്യല്‍ ഡീലേഴ്‌സാണ് ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സ്.

Related Articles
Pope Easter peace call Trump ceasefire hope

ഈസ്റ്റര്‍ സമാധാനത്തിന്റെ സമയം; വെടിനിര്‍ത്തലിന് ട്രംപ് തയാറാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ഏറ്റവും പവിത്രമായ സമയമാണെന്നും അത് സമാധാനത്തിന്റെ സമായമായിരിക്കണെന്നും ലോകത്തെ ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ അനേകര്‍ കൊല്ലപ്പെടുന്നതും ദുരിതമനുഭവിക്കുന്നതായും പാപ്പ

Read More »
Pope Leo XIV ordination April 26 inspiring candidates stories

26-ന് പാപ്പ വൈദിക പട്ടം നല്‍കുന്നവരില്‍ പള്ളിയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘വികൃതി പയ്യന്‍’ മുതല്‍ മാനസാന്തരപ്പെട്ട  മദ്യത്തൊഴിലാളി വരെ

വത്തിക്കാന്‍ സിറ്റി: കുട്ടിക്കാലത്ത് വികൃതി കാട്ടിയതിന് പള്ളിയില്‍ നിന്ന് വൈദികന്‍ പുറത്താക്കിയ ബാലന്‍ ലിയോ 14-ാമന്‍ പാപ്പയുടെ കൈവയ്പ്പുശുശ്രൂഷ വഴി വൈദികനായി അഭിഷിക്തനാകും. ‘നല്ല ഇടയന്റെ ഞായറാഴ്ച’ യായ ഏപ്രില്‍ 26-നാണ് സെന്റ് പീറ്റേഴ്‌സ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.