
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാളവ്യനഗറില്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടി കള്‍ക്ക് നേരെ നടന്ന വംശീയ അധിക്ഷേപത്തെയും അതിക്രമങ്ങളെയും ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) അപലപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിച്ചു ണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകത്തിന് ഇവ കളങ്കമാണെ ന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഈ സംഭവത്തില്‍ അതിവേഗം നടപടിയെടുത്ത ഡല്‍ഹി പോലീസിനെ മെത്രാന്‍ സമിതി അഭിനന്ദിച്ചു. വിവേചനമില്ലാതെ അന്തസോടെ ജീവിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ഇത്തരം വിദ്വേഷ നടപടികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

