കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനംനാളെയും മറ്റന്നാളും

Catholic Congress conference

കണ്ണൂര്‍: അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ 108-ാം ജന്മവാര്‍ഷിക സമ്മേളനവും മഹാറാലിയും 13, 14 തിയതികളില്‍ കണ്ണൂരില്‍ നടക്കും. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഹാറാലിക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

14-ന് രാവിലെ 9.30-ന് കണ്ണൂര്‍ ശ്രീപുരം ക്‌നാനായ പാസ്റ്ററല്‍ സെന്ററില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ക്രമീകരിച്ചിട്ടുള്ള ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി നഗറില്‍ നിന്ന് ഒരു ലക്ഷം പേരുടെ മഹാറാലി. ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന അന്തര്‍ദേശീയ സമുദായ ശാക്തീകരണ സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തും.

കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, പാലക്കാട് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍ ആമുഖ പ്രഭാഷണവും ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ വിഷയവതരണവും നടത്തും. സമ്മേളനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആരംഭിക്കുന്ന ‘ഗ്ലോബല്‍ ബിസിനസ് നെറ്റ്വര്‍ക്ക്’ പോര്‍ട്ടലിന്റെ ഉദ്ഘാടനവും നടക്കും.

സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബല്‍ ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഗ്ലോബല്‍ റിസോഴ്സ് ടീം മെമ്പര്‍ ജോണി തോമസ്, ആന്റോ തെരുവന്‍കുന്നേല്‍, തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

1918-ല്‍ രൂപീകൃതമായതു മുതല്‍ കേരളത്തിന്റെ നവോത്ഥാനത്തിനും ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനുമായി സാമുഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നു. കാര്‍ഷിക മേഖലയോടുള്ള വിവേചനവും വന്യജീവി ആക്രമണങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയും അര്‍ഹതപ്പെട്ട അവകാശ നിഷേധങ്ങളും സര്‍ക്കാരുകളുടെ വികസന വിരുദ്ധ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടുന്ന സംഗമത്തില്‍ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ‘സമുദായ ശാക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്നതാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ  മുദ്രാവാക്യം.

Related Articles
Nidhirikkal Mani Kathanar 122nd death anniversary

നിധീരിക്കല്‍ മാണി കത്തനാരുടെ 122-ാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണ സമ്മേളനമായി കത്തോലിക്ക കോണ്‍ഗ്രസ്

പാലാ: മലയാളസാഹിത്യകാരനും പത്രപ്രവര്‍ത്തകനും വൈദികനും ആയിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ 122-ാം ചരമ വാര്‍ഷികത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.  പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.