മരിയന്‍ പ്രത്യക്ഷീകരണം നടന്ന നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തില്‍ മലയാളികള്‍ ഒരുമിച്ചുചേരുന്നു; സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം 9 ന് 

Syro Malabar Knock pilgrimage Malayalees Marian apparition shrine

ഡബ്ലിന്‍: മാതാവ് പ്രത്യക്ഷപ്പെട്ട അയര്‍ലണ്ടിലെ നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ത്ഥാടനം മെയ് 9 – ശനിയാഴ്ച നടക്കും. പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന കൗണ്ടി മയോയിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ-മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നിച്ചുചേരും.

സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങ ള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടന ദിനമായ 9-ന് രാവിലെ 9.45ന് നോക്ക് ബസി ലിക്കയില്‍ ജപമാല ആരംഭിക്കും. തുടര്‍ന്ന് ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും.

കത്തോലിക്കാ സഭയുടെ മതാന്തര സംവാദ ത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ വിശ്വാസികള്‍ക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, അയര്‍ലണ്ട് നാഷണല്‍ കോ-ഓ ര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ട്, അയര്‍ലണ്ടിലെ സീറോ മലബാര്‍ വൈദികര്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും. 

ചങ്ങനാശേരി അതിരൂപ താഗമായ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ എന്ന നിലയിലുള്ള  ആദ്യ അയര്‍ലണ്ട് സന്ദര്‍ശനമാണിത്. തീര്‍ത്ഥാടനദിനം  രാവിലെ 10ന് മാര്‍ കൂവക്കാടിന് അയര്‍ലണ്ട് സീറോ മലബാര്‍ സഭ ഔദ്യോഗികമായി സ്വീകരണം നല്‍കും. 

1879 ഓഗസ്റ്റ് 21-ന് കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തില്‍ സ്‌നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന് സമീപം നടന്ന മരിയന്‍ പ്രത്യക്ഷീ കരണം അയര്‍ലണ്ടിലെ  വിശ്വാസചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്. പരിശുദ്ധ കന്യകാമാതാവിനൊപ്പം യൗസേപ്പിതാവും യോഹ ന്നാന്‍ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഈ ദര്‍ശനത്തില്‍ ബലിപീഠം, കുരിശ്, ദിവ്യആട്ടിന്‍കുട്ടി, ദൂതന്മാര്‍ എന്നിവയും ദര്‍ശിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. സഭ നിയോഗിച്ച കമ്മീഷനുകള്‍ ഈ സംഭവത്തെ വിശ്വാസയോഗ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും നോക്ക് ദേവാലയം സന്ദര്‍ശിച്ചതും, വിശുദ്ധ മദര്‍ തെരേസ  ഇവിടെ പ്രാര്‍ത്ഥിച്ചതും ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വര്‍ഷംതോറും ആയിര ക്കണക്കിന് തീര്‍ത്ഥാടകര്‍ നോക്ക് സന്ദര്‍ശിക്കുന്നു.

അയര്‍ലണ്ടിലെ മലയാളി കുടുംബങ്ങള്‍ പതിവായി നോക്ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാവിലെ 10 മണിമുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും തുടര്‍ന്ന് 12 മണിമുതല്‍ ആരാധനയും വിശുദ്ധ കുര്‍ബാനയും ഇവിടെ നടന്നുവരുന്നു. സീറോ മലബാര്‍ സഭയുടെ വൈദികരുടെ സ്ഥിരസേവനവും ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ലഭ്യമാണ്.

Related Articles
Syro Malabar Church Ireland Knock pilgrimage preparations

അയര്‍ലണ്ട് സീറോമലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം; ഒരുങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നാഷണല്‍ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് ഒമ്പതിന് നടക്കും. സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലുമായി തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗ മിക്കുന്നതായി സംഘാടകര്‍

Read More »
First Syro-Malabar Church in Scotland

സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ 26ന്; യാഥാര്‍ത്ഥ്യമാകുന്നത് വിശ്വാസികളുടെ ചിരകാല സ്വപ്നം

മദര്‍വെല്‍ (സ്‌കോട്ലാന്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രവഴികളില്‍ തങ്കലിപി കളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു നേട്ടത്തിന് സ്‌കോട്ടിഷ് മണ്ണ് സാക്ഷിയാകുകയാണ്. മദര്‍വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനിലെ അംഗങ്ങളുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.