ഈസ്റ്റര്‍ സമാധാനത്തിന്റെ സമയം; വെടിനിര്‍ത്തലിന് ട്രംപ് തയാറാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പാപ്പ

Pope Easter peace call Trump ceasefire hope

വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ഏറ്റവും പവിത്രമായ സമയമാണെന്നും അത് സമാധാനത്തിന്റെ സമായമായിരിക്കണെന്നും ലോകത്തെ ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ അനേകര്‍ കൊല്ലപ്പെടുന്നതും ദുരിതമനുഭവിക്കുന്നതായും പാപ്പ പറഞ്ഞു.

മധ്യേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നു എന്ന വാര്‍ത്തകളില്‍ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. അക്രമവും ബോംബാക്രമണവും കുറയ്ക്കുന്നതിനുള്ള ഒരു വഴി  ട്രംപ് കണ്ടെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അത് സാധ്യമായാല്‍  ഇന്ന് മിഡില്‍ ഈസ്റ്റിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പടര്‍ന്നുകൊണ്ടിരിക്കുന്ന വെറുപ്പ് ഇല്ലാതാക്കുന്നതിനുള്ള പ്രധാനപ്പെട്ട സംഭാവനയായി അത് മാറുമെന്നും കാസ്റ്റല്‍ ഗാണ്ടോള്‍ഫോയിലെ പേപ്പല്‍ വസതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു.

അക്രമവും വെറുപ്പും യുദ്ധവും അനുഭവിക്കുന്ന നിരപരാധികളിലൂടെ ക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുകയാണെന്നും, അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ലോകനേതാക്കള്‍ ചര്‍ച്ചയുടെ മേശയിലേക്ക് മടങ്ങിവരണമെന്നും പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു. ‘നമുക്ക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാം. നമ്മള്‍ പ്രോത്സാഹിപ്പിക്കുന്ന അക്രമത്തിന്റെ അളവ് കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്താം. ഈ ഈസ്റ്റര്‍ കാലത്തെങ്കിലും നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം വാഴട്ടെ,’ പാപ്പ ലോകനേതാക്കളോട് ആഹ്വാനം ചെയ്തു.

Related Articles
Shalom News

ദിവ്യബലിയോടെ പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് വിരാമം; തിരുഹൃദയതിരുനാള്‍ ദിനത്തില്‍ ആ സ്‌നേഹസാഗരത്തിലേക്ക് എല്ലാവരെയും ക്ഷണിച്ച് പാപ്പ

മാഡ്രിഡ്: യേശുവിന്റെ തിരുഹൃദയമാകുന്ന സ്‌നേഹസാഗം കണ്ടെത്താന്‍ മറ്റുള്ളവരെയും സഹായിക്കുവാനുള്ള ആഹ്വാനവുമായി പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് വിരാമം.ക്രിസ്തുവിന്റെ തിരുഹൃദയം മനുഷ്യചരിത്രത്തിന്റെ കേന്ദ്രബിന്ദുവാണെന്നും ആര്‍ക്കും ഇവിടെ ഒറ്റപ്പെടലോ തിരസ്‌കരണമോ അനുഭവപ്പെടില്ലെന്നും തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ടെനറിഫിലെ സാന്റാ

Read More »
Artemis crew Easter message Bible space

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശത്തുനിന്ന് ഈസ്റ്റര്‍ ആശംസ; ബൈബിളിനെ പരാമര്‍ശിച്ച് ആര്‍ട്ടെമിസ് സംഘം

വാഷിംഗ്ടണ്‍ ഡിസി: ചന്ദ്രനിലേക്കുള്ള ചരിത്രപരമായ യാത്രയ്ക്കിടെ ഭൂമിയിലുള്ളവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ആര്‍ട്ടെമിസ്   ബഹിരാകാശ യാത്രാസംഘം. ബൈബിളിനെ പരാമര്‍ശിച്ചുകൊണ്ട്, പ്രപഞ്ചത്തിലെ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചും ഭൂമിയുടെ അതുല്യതയെക്കുറിച്ചും വര്‍ണിക്കുന്ന ഹൃദയസ്പര്‍ശിയായ ഈസ്റ്റര്‍ സന്ദേശമാണ് ക്രൂ അംഗങ്ങള്‍ പങ്കുവച്ചത്. വിജനമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.