കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ മിഷന്‍ ശുശ്രൂഷകള്‍ ചെയ്യുന്ന അനി ജോസഫ് ഫിയാത്ത് മിഷന്റെ ആഫ്രിക്കന്‍ മിഷന്‍ ടീമിന്റെ കോര്‍ഡിനേറ്ററാണ്. 5 മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് കുടുംബസമേതം ആഫ്രിക്കയിലെത്തി മിഷന്‍ ശൂശ്രൂഷ ആരംഭിച്ച ഈ കുടുംബത്തിന്റെ അനുഭവങ്ങള്‍ ഏറെ പ്രചോദനകരമാണ്.

ഒരു ജീസസ് യൂത്ത് ഫുൾടൈമർ എങ്ങനെ മിഷനറി വൈദികനായി?
ജീസസ് യൂത്ത് ഫുൾടൈമറായി വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രേഷിതപ്രവർത്തനത്തിന് തുടക്കം കുറിച്ച ഫാ. ഷൈജൻ, പിന്നീട് ക്രിസ്തുവിനോടുള്ള തീക്ഷ്ണതയാൽ മിഷനറി വൈദികനായി മാറി. ആഫ്രിക്കൻ വൻകരയിലെ വെല്ലുവിളികൾ നിറഞ്ഞ മിഷൻ പാതകളിലും നോർത്ത് ഈസ്റ്റിലെ മലനിരകളിലും
