ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍

Fr Titus Kattuparambil Irinjalakuda Vicar General

 ഇരിങ്ങാലക്കുട: ഫാ. ടൈറ്റസ് കാട്ടുപറമ്പിലിനെ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാളായി (സിഞ്ചലൂസ്) രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. ഷംഷാബാദ് അതിരൂപതയുടെ കീഴില്‍ വരുന്ന സില്‍ച്ചാര്‍ സീറോ മലബാര്‍ മിഷന്റെ കോ-ഓര്‍ഡിനേറ്റര്‍ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം. 

ചാലക്കുടി ഫൊറോന ഇടവകയിലെ കാട്ടുപറമ്പില്‍ ലോന-മേരി ദമ്പതികളുടെ മകനായി 1972-ലാണ്  ഫാ. ടൈറ്റസിന്റെ ജനനം. ജോബ്, ബിന്നി, ടിസി എന്നിവര്‍ സഹോദ രങ്ങളാണ്. 1999 ജനുവരി രണ്ടിന് ചാലക്കുടി, സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വച്ച് മാര്‍ ജെയിംസ് പഴയാറ്റിലില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. എം.എ, എം.എഡ്, തുടങ്ങി ബിരുദാനന്തര ബിരുദങ്ങളും റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഭാശാസ്ത്രത്തില്‍ ലൈഷ്യന്‍ഷേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 

ഇരിങ്ങാലക്കുട രൂപതയിലെ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ആളൂര്‍, നവചൈതന്യ, ആനന്തപുരം, സാന്‍ജോ സദന്‍ എന്നിവയുടെ അസി. ഡയറക്ടര്‍, രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഫാ. ടൈറ്റസ് നല്ല വാഗ്മിയും മികച്ച സംഘാടകനും തികഞ്ഞ അഡ്മിനിസ്‌ട്രേറ്ററുമാണ്.

Related Articles
new diocese Bangladesh Catholic Church faithful joy

ബംഗ്ലാദേശില്‍ പുതിയ രൂപത;വിശ്വാസികള്‍ക്ക് ആഹ്ളാദനിമിഷം

ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ പുതിയൊരു അധ്യായം കുറിച്ച് ജോയ്പുര്‍ഹാത്ത് പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. ലിയോ പതിനാലാമന്‍ പാപ്പ ഔദ്യോഗിക അറിയിപ്പിലൂടെയാണ്  പുതിയ രൂപത പ്രഖ്യാപിച്ചത്. മോണ്‍. പോള്‍ ഗോമസിനെ പാപ്പ രൂപതയുടെ

Read More »
Bishop Anthony Randazzo Vatican legal department head

ഓസ്‌ട്രേലിയന്‍ ബിഷപ്  ആന്‍റണി റാന്‍ഡോസ വത്തിക്കാന്‍റെ നിയമകാര്യ വിഭാഗത്തിന്റെ തലവന്‍

വത്തിക്കാന്‍ സിറ്റി: കാനന്‍ നിയമങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിക്കുകയും വ്യാഖ്യാനിക്കുകയും വത്തിക്കാന് നിയമോപദേശം നല്‍കുകയും ചെയ്യുന്ന ഡിക്കാസ്ട്രി ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്‌സിന്റെ തലവനായി ഓസ്ട്രലിയന്‍ ബിഷപ്പും നിയമവിദഗ്ധനുമായ  ആന്‍റണി  റാന്‍ഡോസയെ (Bishop Anthony Randazzo)

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.