ബംഗ്ലാദേശില്‍ പുതിയ രൂപത;വിശ്വാസികള്‍ക്ക് ആഹ്ളാദനിമിഷം

new diocese Bangladesh Catholic Church faithful joy

ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ പുതിയൊരു അധ്യായം കുറിച്ച് ജോയ്പുര്‍ഹാത്ത് പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. ലിയോ പതിനാലാമന്‍ പാപ്പ ഔദ്യോഗിക അറിയിപ്പിലൂടെയാണ്  പുതിയ രൂപത പ്രഖ്യാപിച്ചത്. മോണ്‍. പോള്‍ ഗോമസിനെ പാപ്പ രൂപതയുടെ ആദ്യ മെത്രാനായി നിയമിച്ചു. മെത്രാഭിഷേക തീയതി പിന്നീട് പ്രഖ്യാപിക്കും.

ബംഗ്ലാദേശിലെ വടക്കന്‍ മേഖലയിലെ വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതിനാണ് പുതിയ രൂപത സ്ഥാപിച്ചത്. വിസ്തൃതമായ രാജ്ഷാഹി രൂപതയുടെ ഭാഗമായിരുന്ന ജോയ്പുര്‍ഹാത്ത് മേഖല വേര്‍തിരിക്കപ്പെട്ടതോടെ, പ്രാദേശിക സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറി ദൗത്യങ്ങള്‍ക്കും പുതിയ ഊര്‍ജ്ജം ലഭിക്കുമെന്ന് കരുതുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. ദിനാജ് പൂര്‍ രൂപതയുടെ ഏതാനും ദേവാലയങ്ങളും പുതിയ രൂപതയുടെ കീഴിലായി വരും.

 ഖഞ്ചന്‍പൂരിലെ ഇടവകദേവാലയം  പുതിയ രൂപതയുടെ ആസ്ഥാനമായ   കത്തീഡ്രല്‍ ദേവാലയമായി പ്രവര്‍ത്തിക്കും. പത്രോസ് പൗലോസ് ശ്ലീഹന്മാരായിരിക്കും രൂപതയുടെ മധ്യസ്ഥര്‍. കാല്‍ലക്ഷം വിശ്വാസികളാണ് രൂപതയിലുളളത്. എട്ട് വൈദികരും ഏഴ് സന്യാസ വൈദികരെയും പുതിയ രൂപതയിലേക്ക് നിയമിച്ചിട്ടുണ്ട്.

ബംഗ്ലാദേശിലെ പിന്നാക്ക മേഖലകളില്‍ സഭ നടത്തുന്ന വിദ്യാഭ്യാസ-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപതയുടെ വരവ് വലിയ കരുത്തായി മാറും. സഭാ ഭരണസംവിധാനം വിശ്വാസികള്‍ക്ക് കൂടുതല്‍ അരികിലെത്തുന്നു എന്നതും ഈ തീരുമാനത്തിന്റെ പ്രത്യേകതയാണ്.കത്തോലിക്കാ സഭയുടെ ആഗോളതലത്തിലുള്ള വിപുലീകരണത്തിന്റെയും പ്രാദേശിക സഭകളുടെ ശാക്തീകരണത്തിന്റെയും ഭാഗമായാണ് ഈ നടപടിയെ വത്തിക്കാന്‍ വിലയിരുത്തുന്നത്.

രൂപതയുടെ നിയുക്ത മെത്രാന്‍ മോണ്‍. പോള്‍ ഗോമസ്, 1992 ഡിസംബര്‍ 29നാണ് വൈദികനായി അഭിഷിക്തനായത്. മനിലയിലെ സെന്റ് തോമസ് സര്‍വ്വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ധാക്കയിലെ ബനാനി ഹോളി സ്പിരിറ്റ് മേജര്‍ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

Related Articles
Malankara Syrian Catholic Church Europe UK Convention Rome

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ യൂറോപ്പ്- യുകെ കണ്‍വന്‍ഷന്‍ റോമില്‍

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് – യുകെ കണ്‍വന്‍ഷന്‍ ജൂണ്‍ 13 മുതല്‍ 15 വരെ റോമില്‍ നടക്കും. ‘വിശ്വാസത്തിലും സ്‌നേഹത്തിലും ഒന്നായി’ (United in Faith and Love) എന്നതാണ്

Read More »
Western youth joining the Catholic Church

പാശ്ചാത്യ യുവത്വം കത്തോലിക്കാ സഭയിലേക്ക്; ഇത് മാറ്റത്തിന്‍റെ ഈസ്റ്റർ

വത്തിക്കാന്‍ സിറ്റി:  2026 ഈസ്റ്ററിന്  പാശ്ചാത്യരാജ്യങ്ങളില്‍  കത്തോലിക്ക വിശ്വാസം സ്വീകരിക്കാനായി ഒരുങ്ങുന്നവരുടെ സംഖ്യയില്‍ വലിയ വര്‍ധനവ്. ഒരിക്കല്‍ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളിലെ പുതുതലമുറ ക്രിസ്തുവിലേക്ക് തിരിച്ചു നടക്കുകയാണെന്ന സൂചനയാണ്  കണക്കുകള്‍ നല്‍കുന്നത്.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.