
എറണാകുളം: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഡോണ്‍ ബോസ്‌കോ ജോബ് പ്ലെയ്‌സ്‌മെന്റ് നെറ്റ്‌വര്‍ക്കുമായി സഹകരിച്ച് മെഗാ ജോബ് ഫെയര്‍ നടത്തുന്നു. കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തിലുള്ള ജോബ് ഫെയര്‍ ജൂലൈ 18 ശനിയാഴ്ച നോര്‍ത്ത് പറവൂര്‍ മരിയ തെരേസ സ്‌ക്രില്ലി പബ്ലിക് സ്‌കൂളിലാണ് നടക്കുന്നത്.
ഐ.ടി, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള 20 ഓളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ നടക്കുന്ന തൊഴില്‍ മേളയില്‍ ജാതി മത ഭേദമന്യേ 18നും 35 നും മധ്യേ പ്രായമുള്ള 10-ാം ക്ലാസ്മുതല്‍ യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം.
വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും +91 70251 64877 (ജോയല്‍ ജോണ്‍ റോയ്), +91 99619 85293 (സാം സണ്ണി ), +91 80783 50504 (റെയ്ച്ചല്‍ ക്ലീറ്റസ്) എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

