വിശുദ്ധവാരത്തില്‍ സമാധാന പ്രാര്‍ത്ഥനകളുമായി അരുണാചലിലെ യുവജനങ്ങള്‍ 

Arunachal youth peace prayer Holy Week

മിയാവു (അരുണാചല്‍പ്രദേശ്): ലോകസമാധാ നത്തിനും മതസൗഹാര്‍ദ്ദത്തിനുമായുള്ള പ്രാര്‍ത്ഥനകളുമായി അരുണാചല്‍പ്രദേശിലെ മിയാവു രൂപതയിലെ യുവജനങ്ങള്‍. 

ദൗമാലി സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ രൂപതയുടെ 30 കേന്ദ്രങ്ങളില്‍നിന്നുള്ള വൈദികരും സന്യസ്തരും യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു. 

അഞ്ചു ദിവസം നീണ്ടുനിന്ന പ്രാര്‍ത്ഥനാ സമ്മേളനം മിയാവു രൂപതാധ്യക്ഷന്‍ ഡോ. ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. രാജ്യം നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്  ബിഷപ് പള്ളിപ്പറമ്പില്‍ പറഞ്ഞു. 

യുദ്ധം, വിദ്വേഷം, സാമൂഹിക അസ്വസ്ഥതകള്‍, ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍, മതപര മായ വിവേചനങ്ങള്‍ എന്നിവ വര്‍ധിച്ചു വരുന്നു. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി വിഭജനങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തെ ബാധിക്കുന്നു; ബിഷപ് പള്ളിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.

Related Articles
Pope Cuba prisoners release Holy Week

പാപ്പ ഇടപെട്ടു; വിശുദ്ധ വാരത്തിന് മുന്നോടിയായി ക്യൂബയില്‍ 51 തടവുകാര്‍ക്ക് മോചനം

ഹവാന/ക്യൂബ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും നേരിടുന്ന ക്യൂബയില്‍, വത്തിക്കാന്റെ നയതന്ത്ര ഇടപെടലിലൂടെ  51 തടവുകാര്‍ക്ക് മോചനം. ഫെബ്രുവരി 28-ന് വത്തിക്കാനില്‍  ലിയോ 14-ാമന്‍ പാപ്പയും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും

Read More »
Pope Holy Week schedule

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍; കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പാപ്പ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷമുള്ള ആദ്യ വിശുദ്ധവാരത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന പേപ്പല്‍ തിരുക്കര്‍മങ്ങളുടെ വിശദമായ സമയക്രമം വത്തിക്കാന്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് ഓഫീസ് പുറത്തുവിട്ടു. ലിയോ 14-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.