ഭൂരിപക്ഷത്തെക്കാള്‍ പ്രധാനം ദൈവകല്‍പ്പന; ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന ബില്‍ പാസായലും വീറ്റോ ചെയ്യുമെന്ന് രാജകുമാരന്‍

Prince veto abortion bill

ഗര്‍ഭച്ഛിദ്ര ബില്ലിനെതിരെ ഉറച്ച നിലപാടുമായി ലിച്ചന്‍സ്‌റ്റൈന്‍ കിരീടവകാശിയും നിലവിലെ ഭരണാധികാരുയമായ  അലോയിസ് രാജകുമാരന്‍. ഗര്‍ഭഛിദ്രത്തിനുളള നിയന്ത്രണങ്ങളില്‍ നിയമപരമായ ഇളവുകള്‍ നല്‍കുന്ന നിര്‍ദിഷ്ട നിയമം പാര്‍ലമെന്റില്‍ പാസായാലും താന്‍ വീറ്റോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.  ഭൂരിപക്ഷത്തിന്റെ ഹിതത്തെക്കാള്‍ ദൈവഹിതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന അലോയിസ് രാജകുമാരന്റെ നടപടി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനും ഓസ്ട്രിയയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ചെറു രാജ്യമാണ് ലിച്ചന്‍സ്‌റ്റൈന്‍. രാജ്യത്തെ ഭൂരിപക്ഷമാളുകളും അടിയുറച്ച കത്തോലിക്കാ വിശ്വാസികളായ ലിച്ചന്‍സ്റ്റെനില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രാജാവിന് പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ റദ്ദാക്കാനും സര്‍ക്കാരിനെ പിരിച്ചുവിടാനുമുള്ള അധികാരമുണ്ട്.

രാജ്യത്ത് ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ ഉദാരമാക്കാനുള്ള പുതിയ ബില്‍ പാര്‍ലമെന്റ് പാസാക്കിയാലും ഈ അധികാരം ഉപയോഗിച്ച് അത് റദ്ദാക്കുമെന്ന  ഉറച്ച തീരുമാനം അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെ തെളിവാണ്. ഒരു പ്രായോഗിക രാഷ്ട്രീയക്കാരന്‍ എന്നതിലുപരി അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ അലോയിസ് രാജകുമാരന്‍ തന്റെ തീരുമാനങ്ങള്‍ക്ക് പിന്നിലെ ആത്മീയ അടിത്തറ വ്യക്തമാക്കുന്നുണ്ട്. ഗര്‍ഭച്ഛിദ്രം എന്നത് കേവലം ഒരു നിയമപ്രശ്‌നമല്ല, മറിച്ച് ദൈവത്തിന്റെ ഏറ്റവും വലിയ ദാനമായ ‘ജീവന്റെ’ മേലുള്ള കടന്നുകയറ്റമാണ് എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.’ജനിച്ചുവീഴാത്ത കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കുക എന്നത് ഒരു അടിസ്ഥാന സാമൂഹിക-ധാര്‍മ്മിക മൂല്യമാണ്. പുതിയ ഭേദഗതി നിര്‍ദ്ദേശം ജീവന്റെ സംരക്ഷണത്തിനായുള്ള ഈ അടിസ്ഥാനപരമായ നിയമ താല്പര്യങ്ങളെ ഒട്ടും പരിഗണിക്കുന്നില്ല,’ ഒരു ഇന്റര്‍വ്യൂയില്‍ അദ്ദേഹം പറഞ്ഞു.

ഗര്‍ഭധാരണത്തിന്റെ ആദ്യ 12 ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് സ്വമേധയാ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന നിയമഭേദഗതിയാണ് രാജ്യത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.നിലവില്‍ ലിച്ചന്‍സ്‌റ്റൈന്‍ ഗര്‍ഭച്ഛിദ്രം കര്‍ശനമായി നിരോധിച്ച രാജ്യമാണ്. നിലവില്‍ ഗര്‍ഭിണിയുടെ ജീവനോ ആരോഗ്യത്തിനോ ഗുരുതര ഭീഷണി ഉണ്ടാകുന്ന  സാഹചര്യത്തിലോ ലൈംഗിക അതിക്രമങ്ങള്‍ മൂലം ഗര്‍ഭധാരണം സംഭവിക്കുമ്പോഴോ  മാത്രമാണ് ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളത്.

ബില്‍ നിലവില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. എന്നാല്‍ ഭൂരിപക്ഷ തീരുമാനത്തിന് മുകളിലും ദൈവത്തിന്റെ നിയമങ്ങളാണ് വലുതെന്ന രാജകുമാരന്റെ പ്രഖ്യാപനം ജനിച്ചുവീഴാത്ത കുഞ്ഞുങ്ങളുടെ ജീവന്റെ കാവല്‍ക്കാരനായി അലോയിസ് രാജകുമാരനെ മാറ്റിയിരിക്കുന്നു.

Related Articles
new diocese Bangladesh Catholic Church faithful joy

ബംഗ്ലാദേശില്‍ പുതിയ രൂപത;വിശ്വാസികള്‍ക്ക് ആഹ്ളാദനിമിഷം

ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ പുതിയൊരു അധ്യായം കുറിച്ച് ജോയ്പുര്‍ഹാത്ത് പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. ലിയോ പതിനാലാമന്‍ പാപ്പ ഔദ്യോഗിക അറിയിപ്പിലൂടെയാണ്  പുതിയ രൂപത പ്രഖ്യാപിച്ചത്. മോണ്‍. പോള്‍ ഗോമസിനെ പാപ്പ രൂപതയുടെ

Read More »
Pope embraces people with Down syndrome

ഡൗണ്‍ സിന്‍ഡ്രോം ബാധിതരെ ചേര്‍ത്തുപിടിച്ച് പാപ്പ; ജീവനുമേല്‍ തീരുമാനമെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അവകാശമില്ല!

വത്തിക്കാന്‍ സിറ്റി: ‘ലബോറട്ടി അല്‍ഗോരിതങ്ങളുടെ’ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെയോ വാര്‍ധക്യത്തിലെത്തിയ വ്യക്തിയുടെയോ ജീവനുമേല്‍  ഒരു ഡോക്ടറും തീരുമാനമെടുക്കരുതെന്ന ശക്തമായ മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ.   മരണം ആസൂത്രണം ചെയ്യാനുള്ള ഉപാധിയായി വൈദ്യശാസ്ത്രം ഒരിക്കലും മാറരുതെന്നും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.