
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി. പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി-പെരുനാട് കുരിശുമല ദേവാലയത്തില്‍നിന്ന് ആരംഭിച്ചു.
പെരുനാട് ദേവാലയത്തില്‍ നടന്ന സമൂഹബലിക്ക് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
തിരുവല്ലയില്‍നിന്നും മൂവാറ്റുപുഴയില്‍നിന്നുമുള്ള തീര്‍ത്ഥാടകര്‍ പ്രധാന പദയാത്രയോട് ചേരും. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതിയും തിരുവനന്തപുരം പത്തനംതിട്ട ഭദ്രാസന സമിതികളും സംയുക്തമായാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
പദയാത്രയ്ക്ക് വികാരി ജനറാള്‍രായ ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍, പദയാത്ര കോ- ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍, സഭാതല ഡയറക്ടര്‍ റവ. ഡോ. പ്രഭീഷ് ജോര്‍ജ്, തിരുവന ന്തപുരം മേജര്‍ അതിഭദ്രാസന ഡയറക്ടര്‍ ഫാ. ജോഷ്വാ കൊച്ചുവിളയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അലോഷ്യസ് തെക്കേടത്ത്, പത്തനംതിട്ട ഭദ്രാസന ഡയറക്ടര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് പുതുപ്പറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. സുബിന്‍ കാലായിക്കല്‍, സഭാതല സമിതി പ്രസിഡന്റ് ക്രിസ്റ്റി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

