കെസിബിസിയുടെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും

KCBC annual conference begins tomorrow

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 2-ന് രാവിലെ 10 ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. 

കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് അധ്യ ക്ഷത വഹിക്കും. റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, സിസ്റ്റര്‍ ഡോ. പവിത്ര സിഎംസി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വൈകുന്നേരം 5 മണിക്ക്  കെസിബിസി സമ്മേളനം ആരംഭിക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.

കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Related Articles
Jeevan Samrakshana Samithi prayer journey

പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍

Read More »
Nellum Pathirum goes viral on social media

യുവമനസുകളിലെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘നെല്ലും പതിരും’

ദൈവം യോജിപ്പിച്ചതാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമോ? യുക്തിവാദികള്‍ എന്തുകൊണ്ടാണ് രഹസ്യമായി ആരാധനാലയങ്ങളില്‍ പോകുന്നത്? പ്രണയിക്കുന്നത് പാപമാണോ? സാമൂഹ്യമാധ്യമങ്ങള്‍ ചിലപ്പോഴെങ്കിലും സഭാ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് സോഷ്യല്‍ മീഡിയകളെ മാറ്റിനിര്‍ത്തേണ്ടതുണ്ടോ? മാമ്മോദീസ പ്രായപൂര്‍ത്തിയായതിനുശേഷം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.