പ്രാര്‍ത്ഥനാസാന്ദ്രമായി ചിക്കാഗോ കണ്‍വന്‍ഷന്‍ രണ്ടാം ദിനം

Chicago Syro-Malabar Convention Day 2

ചിക്കാഗോ: പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തിലാണ് ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രണ്ടാം ദിവസത്തിലേക്ക് കടന്നത്. ദിവ്യകാരുണ്യ ആരാധനയോടെയായിരുന്നു രണ്ടാം ദിനം ആരംഭിച്ചത്. വിശ്വാസ നവീകരണത്തിനും കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കിയുള്ള പ്രോഗ്രാമുകളായിരുന്നു പ്രധാന ആകര്‍ഷണം. സഭ ആധുനിക കാലത്ത് നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്ത സെമിനാറുകള്‍ ശ്രദ്ധേയമായി. 

👉 https://youtu.be/QQiGSSuAMSs

യുവജനങ്ങളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള വിവിധ പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ യുവജനങ്ങള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പീഠത്തില്‍വച്ച വിളക്കുപോലെ ചിക്കാഗോ സീറോമലബാര്‍ രൂപത വളര്‍ന്നുകഴിഞ്ഞുവെന്നും അതിന്റെ പിന്നിലുള്ളത് ശക്തമായ ദൈവകരമായിരുന്നുവെന്നും മാര്‍ തട്ടില്‍ വചനസന്ദേശത്തില്‍ പറഞ്ഞു. ദൈവത്തിന്റെ അനന്തമായ വഴിനടത്തലിന്റെ സ്മാരകമാണ് ഈ വളര്‍ച്ച. ദൈവത്തിന്റെ കാരുണ്യത്തിന് നന്ദി പറയണം; മാര്‍ തട്ടില്‍ ഓര്‍മ്മിപ്പിച്ചു. 

ആധുനിക കുടുംബങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ക്ലാസ് നയിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ഹൃദ്യമാകുമ്പോള്‍ കുടുംബാന്തരീക്ഷം മാറുമെന്ന് മാര്‍ തറയില്‍ പറഞ്ഞു. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയണമെന്നും തോല്‍വികളില്‍നിന്നും കരുത്തുപ്രാപിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സീറോമലബാര്‍ സഭയുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ബിഷപ് ഏള്‍ ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. 

ദൈവശാസ്ത്രം, അനുദിനജീവിതം എന്നിവയെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചക്ക് ഫാ. രാജീവ് വലിയവീട്ടില്‍, സിസ്റ്റര്‍ ഡോ. ജോസിലിന്‍ ഇടത്തില്‍, സിമി സാഹു എന്നിവര്‍ നേതൃത്വം നല്‍കി. ആരോഗ്യകരമായ ബന്ധങ്ങളുടെ അതിരുകള്‍ എന്ന വിഷയത്തില്‍ നടന്ന വിശ്വാസാധിഷ്ഠിതമായ ചര്‍ച്ച ഫെമിയ ലൂക്കോസ് മാരൂരും ടോണിയും ചേര്‍ന്നു  നയിച്ചു. 

രൂപതയുടെ തുടക്കകാലത്ത് അതിനായി പ്രയത്‌നിച്ചവരെയും വിവാഹത്തിന്റെ 50 വര്‍ഷമോ അതില്‍ കൂടുതലോ പൂര്‍ത്തിയാക്കിയ ദമ്പതികളെയും ആദരിച്ച ചടങ്ങ് ശ്രദ്ധേയമായി. വിധവകളുടെ സംഗമം, മതബോധന അധ്യാപകരുടെ യോഗം എന്നിവ നടന്നു.

Related Articles
US bishops call for prayers after shooting event President attended

യുഎസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിലെ വെടിവയ്പ്പ്; പ്രാര്‍ത്ഥനാഹ്വാനവുമായി യുഎസ് മെത്രാന്‍സമിതി

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി. അക്രമം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്

Read More »
Syro Malabar Knock pilgrimage Malayalees Marian apparition shrine

മരിയന്‍ പ്രത്യക്ഷീകരണം നടന്ന നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തില്‍ മലയാളികള്‍ ഒരുമിച്ചുചേരുന്നു; സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം 9 ന് 

ഡബ്ലിന്‍: മാതാവ് പ്രത്യക്ഷപ്പെട്ട അയര്‍ലണ്ടിലെ നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ത്ഥാടനം മെയ് 9 – ശനിയാഴ്ച നടക്കും. പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന കൗണ്ടി മയോയിലെ നോക്ക്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.