നോബല്‍ സമ്മാന ജേതാവ് സിഗ്രിഡ് ഉണ്‍സെറ്റിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നു

Sigrid Undset canonization cause

ഒസ്ലൊ/നോര്‍വെ: നോര്‍വേയിലെ പ്രശസ്ത സാഹിത്യകാരിയും നോബല്‍ സമ്മാന ജേതാവുമായ സിഗ്രിഡ് ഉണ്‍സെറ്റിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നു. ഒസ്ലോ ബിഷപ് ഫ്രെഡ്രിക് ഹാന്‍സെന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. 1882-ല്‍ ഡെന്മാര്‍ക്കില്‍ ജനിച്ച സിഗ്രിഡ്, നിരീശ്വരവാദികളായ മാതാപിതാക്കളുടെ കീഴിലാണ് നോര്‍വേയില്‍ വളര്‍ന്നത്. വിപ്ലവകരമായ നിലപാടുകള്‍ പുലര്‍ത്തിയ സിഗ്രിഡ് വ്യക്തിജീവിതത്തിലെ ഒട്ടേറെ തകര്‍ച്ചകള്‍ക്ക് ഒടുവില്‍ 42-ാം വയസ്സിലാണ് മാനസാന്തരപ്പെട്ട് കത്തോലിക്കാ സഭയില്‍ ചേരുന്നത്. ലൂഥറന്‍ വിശ്വാസികള്‍ ഭൂരിപക്ഷമുള്ള നോര്‍വേയില്‍, സിഗ്രിഡിന്റെ കത്തോലിക്കാ സഭയിലേക്കുള്ള കടന്നുവരവ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

എന്നാല്‍ സിഗ്രിഡ് ഉണ്‍സെനറ്റ് വിമര്‍ശനങ്ങളെ ഭയപ്പെടാതെ കത്തോലിക്കാ വിശ്വാസത്തെ പൊതുവേദികളില്‍ ധീരമായി സാക്ഷ്യപ്പെടുത്തി. പിന്നീട് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായ സിഗ്രിഡിന് 1928-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. മധ്യകാല സ്‌കാന്‍ഡിനേവിയന്‍ പശ്ചാത്തലത്തില്‍ പാപം, കൃപ, കത്തോലിക്കാ ആത്മീയത, പശ്ചാത്താപം എന്നിവ പ്രമേയമാക്കി അവര്‍ രചിച്ച ‘ക്രിസ്റ്റിന്‍ ലാവ്രാന്‍സ്ദാത്തര്‍’ എന്ന വിഖ്യാത നോവല്‍ ത്രയത്തിനാണ് നോബല്‍ പുരസ്‌കാരം ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറെയും നാസിസത്തെയും ശക്തമായി എതിര്‍ത്ത സിഗ്രിഡിന് നോര്‍വേയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ച സിഗ്രിഡ് ഫാസിസത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തി.

പാപത്തില്‍ നിന്നും ബലഹീനതകളില്‍ നിന്നും ദൈവകൃപയാല്‍ മോചിതയായി വിശുദ്ധ ജീവിതത്തിലേക്ക് കടന്നുവന്ന സിഗ്രീഡിന്റെ ജീവിതം നോര്‍വെയിലെ ന്യൂനപക്ഷമായ കത്തോലിക്ക സമൂഹത്തിന് വലിയ പ്രചോദനം നല്‍കുന്നു.

Related Articles
Awake musical retreat in Malta

‘എവേക്ക്’ മ്യൂസിക്കല്‍ റിട്രീറ്റ് മാള്‍ട്ടയിലും

വല്ലറ്റ/മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എവേക്ക് (‘Awake’)  മ്യൂസിക്കല്‍ റിട്രീറ്റ് പ്രോഗ്രാം  നടത്തി. നഷാര്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് മാള്‍ട്ടയിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ

Read More »
Pope Leo XIV Peru visit

കര്‍മഭൂമിയിലേക്ക് ലിയോ 14-ാമന്‍ പാപ്പ; സ്‌നേഹപൂര്‍വം പെറു കാത്തിരിക്കുന്നു

വത്തിക്കാന്‍ സിറ്റി: മിഷനറി വൈദികനായി സുദീര്‍ഘമായ 25-ലധികം വര്‍ഷങ്ങള്‍  ചെലവഴിച്ച പെറുവിന്റെ പ്രിയപ്പെട്ട മണ്ണിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വീണ്ടുമെത്തുന്നു.  വരുന്ന നവംബര്‍ ആദ്യപകുതിയില്‍ പാപ്പ പെറു സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജൂണ്‍ 18-ന്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.