ഡാലസ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാള്‍; മാര്‍ ജോര്‍ജ് കൂവക്കാടിന് ആവേശോജ്ജ്വല വരവേല്‍പ്പ്

Dallas St Thomas Church feast Mar George Koovakad

ഡാലസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ-മലബാര്‍ ഫൊറോനാ ദേവാലയമായ ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മതാന്തര സംവാദ ഡികാസ്റ്ററിയുടെ വത്തിക്കാനിലെ പ്രിഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട് എത്തിയതോടെ ഇടവക ജനങ്ങള്‍ക്ക് അത് ചരിത്രനിമിഷമായി.

ഡാളസിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും സ്വദേശത്തുനിന്നുള്ളവരും സഭാവിശ്വാസികളും ഉള്‍പ്പെടെ വന്‍ ജനസഞ്ചയമാണ് എത്തിച്ചേര്‍ന്നത്. ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിന്‍ പുതിയകുന്നേല്‍ വിമാനത്താവളത്തില്‍ കര്‍ദിനാളിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

ഡാലസ് ഫൊറോനാ ദേവാലയത്തില്‍ അദ്ദേഹത്തിന് ഔദ്യോഗികമായി വന്‍ വരവേല്‍പ്പ് ഒരുക്കിയിരുന്നു. നൂറുകണക്കിന് ഇടവകാംഗങ്ങളും തിരുനാള്‍ പ്രസൂദേന്തിമാരും ചേര്‍ന്ന് കേരളീയ തനിമയില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മാര്‍ കൂവക്കാടിനെ വരവേറ്റത്.

ഫൊറോനാ വികാരി ഫാ. സിബി സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിന്‍ പുതിയകുന്നേല്‍, മുന്‍ വികാരി ഫാ. ജോജി കണിയാംപടി, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, സെന്റ് അല്‍ഫോന്‍സാ അസിസ്റ്റന്റ് വികാരിയും, നോര്‍ത്ത് ഡാളസ് സെന്റ് മറിയം ത്രേസ്യാ മിഷന്‍ ഡയറക്ടറുമായ ഫാ. ജിമ്മി എടക്കളത്തൂര്‍, ഫാ. ജോര്‍ജ്ജ് വാണിയപ്പുരയ്ക്കല്‍, ഫാ. ജെയ്‌സണ്‍ സേവ്യര്‍ പുന്നോലിക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് കര്‍ദിനാളിനെ ദേവാലയത്തിലേക്ക് ആനയിച്ചു.

തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയും നൊവേനയും നടന്നു. കുര്‍ബാനയ്ക്ക് ശേഷം നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു. തിങ്കളാഴ്ച (ജൂലൈ 7) നടന്ന കൊടിയിറക്കത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Related Articles
Padre Pio statue weeping blood investigation

വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തില്‍ നിന്ന് ‘രക്തക്കണ്ണീര്‍’;പ്രാഥമിക അന്വേഷണം ആരംഭിച്ചു

റോം: ഇറ്റലിയിലെ  ചെറു പട്ടണമായ കാസല്‍ബയിലെ ‘ഔവര്‍ ലേഡി ഓഫ് ഗ്രേസ്’ ഇടവക ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാദ്രെ പിയോയുടെ  രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18-നായിരുന്നു ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.

Read More »
Peter's Pence collection next Sunday

‘പീറ്റേഴ്‌സ് പെന്‍സ് ‘ ശേഖരണം അടുത്ത ഞായറാഴ്ച: മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആഗോള സുവിശേഷവല്‍ക്കരണ ദൗത്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണയേകുന്നതിനായുള്ള ‘പീറ്റേഴ്‌സ് പെന്‍സ്’ ആഗോള സംഭാവന ശേഖരണം ജൂണ്‍ 28 ഞായറാഴ്ച നടക്കും.  ജൂണ്‍ 29-ന് ആഘോഷിക്കുന്ന വിശുദ്ധ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.