
തിരുവനന്തപുരം: ലെയോ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലൂര്‍ദ് ഫോറോനാ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന് ആദ്യപതിപ്പ് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, പരിഭാഷകനും കാര്‍മ്മല്‍ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറുമായ ഫാ. ജയിംസ് ആലക്കുഴിയില്‍ ഒസിഡി, ചങ്ങനാശേരി അതിരൂപത വികാരി ജനറലും ലൂര്‍ദ് ഫൊറോനാ വികാരിയുമായ ഫാ. ജോണ്‍ തെക്കേക്കര, പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, ഫാ. തോമസ് കുരിശിങ്കല്‍ ഒസിഡി, സിസ്റ്റര്‍ ഫ്‌ളവര്‍ലെറ്റ് സിഎംസി എന്നിവര്‍ സന്നിഹിതരായിരുന്നു.
ഈ ചാക്രികലേഖനത്തിന്റെ മലയാളം പതിപ്പ് ഈ വാരം മുതല്‍, പ്രമുഖ കത്തോലിക്കാ പബ്ലിഷിംഗ് സെന്ററുകളിലും ചര്‍ച്ച് ബുക്ക് സ്റ്റാളുകളിലും ഓണ്‍ലൈനിലും ലഭ്യമാണെന്ന് പബ്ലിക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

