വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്‌നേഹത്തണലൊരുക്കി സിഎസ്എന്‍ സിസ്റ്റേഴ്‌സ്

CSN Sisters rescue abandoned newborn

കൊച്ചി: രാത്രിയില്‍ തട്ടുകടയുടെ ബെഞ്ചില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്‌നേഹക്കുട നിവര്‍ത്തി സിഎസ്എന്‍ സിസ്റ്റേഴ്‌സ്. പിറന്ന് മണിക്കൂറുകള്‍ക്കമാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുഞ്ഞിന് സ്‌നേഹവും കരുതലുമായി ചേര്‍ത്തുപിടിക്കുകയാണ് അങ്കമാലി, എടക്കുന്നില്‍ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് (സിഎസ്എന്‍) സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുഭവന്‍.

കൊച്ചി മരടില്‍ അടഞ്ഞുകിടന്ന തട്ടുകടയുടെ ബഞ്ചില്‍ കഴിഞ്ഞ ജൂണ്‍ 28ന് അര്‍ദ്ധരാത്രിയിലാണ് ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞു കിടക്കുന്ന വിവരം ജില്ലാ ശിശുക്ഷേമ സമിതിയും പോലീസും അറിയുന്നത്. ചോരവാര്‍ന്ന നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്രപരി ചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല. അവകാശികള്‍ എത്താത്തിനാല്‍ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി ശിശുഭവന് കൈമാറുകയായിരുന്നു. സന്യാസി നിമാര്‍ക്കൊപ്പം ഡോക്ടറുടെയും നേഴ്സുമാരുടെയും സേവനം കുഞ്ഞിന് ഇവിടെ ലഭിക്കും. ഉപേക്ഷിപ്പെടുന്ന നവജാത ശിശുക്കളുള്‍പ്പടെ അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തണല്‍ ഒരുക്കുകയാണ് ശിശുഭവന്‍.

Related Articles
Pope Francis first death anniversary today remembrance

ഫ്രാന്‍സിസ് പാപ്പയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഇന്ന്

വത്തിക്കാന്‍ സിറ്റി:‘കാരുണ്യത്തിന്റെ പാപ്പ’ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഇന്ന് (ഏപ്രില്‍ 21) വത്തിക്കാനില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. 2025 ഏപ്രില്‍ 21-ന് സാന്താ മാര്‍ത്തയില്‍

Read More »
Nidhirikkal Mani Kathanar 122nd death anniversary

നിധീരിക്കല്‍ മാണി കത്തനാരുടെ 122-ാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണ സമ്മേളനമായി കത്തോലിക്ക കോണ്‍ഗ്രസ്

പാലാ: മലയാളസാഹിത്യകാരനും പത്രപ്രവര്‍ത്തകനും വൈദികനും ആയിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ 122-ാം ചരമ വാര്‍ഷികത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.  പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.