നസ്രാണി സമുദായ യോഗം നാളെ

Nasrani community meeting tomorrow

പാലാ: ദുക്‌റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ നാളെ  (ജൂലൈ 2) വൈകുന്നേരം ആറിന്  മാര്‍ത്തോമ്മാ നസ്രാണി സമുദായ യോഗം നടക്കും. റംശ നമസ്‌കാരത്തിനു ശേഷം നടക്കുന്ന യോഗത്തില്‍  റേശ് ദയറാ മേക്കാട്ടുകുന്നേല്‍ ആന്‍ഡ്രൂസ് അച്ചന്‍ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി  മോന്‍സ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

നസ്രാണി ജാതൈ്യക്യ സംഘം  പ്രസിഡന്റും യാക്കോബായ സുറിയാനി സഭയുടെ മുന്‍ സെക്രട്ടറിയുമായ ഷെവ. ഉമ്മച്ചന്‍ വേങ്കടത്തും ജില്ല- ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലങ്ങളിലുള്ള ജന പ്രതിനിധികളും ആശംസകള്‍ അര്‍പ്പിക്കും. ജോസ്‌കുട്ടി മരങ്ങാട്ടില്‍,  മാര്‍ അപ്രേം മല്പാന്‍, മാര്‍ തോമാ ശ്ലീഹയെയും  അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനത്തെയും കുറിച്ച് എഴുതിയ പുരാതന രേഖകളെ പറ്റി സെഷന്‍ നയിക്കും.
മാര്‍ തോമാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വം പ്രമേയമാക്കി നസ്രാണി കലാ രൂപമായ മാര്‍ഗംകളി അവതരിപ്പിക്കും. ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് സപ്ര നമസ്‌കാരവും 6.30 ന് സുറിയാനി ഭാഷയില്‍ റാസ ക്രമത്തിലുള്ള പരിശുദ്ധ കുര്‍ബാന അര്‍പ്പണവും ഉണ്ടായിരിക്കുന്നതാണ്.

Related Articles
KCBC Bible classes begin

കെസിബിസി ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ വച്ച് എല്ലാ ബുധ നാഴ്ചകളിലും ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ബൈബിളിനെക്കുറിച്ചുള്ള ശരിയായ അറിവും വ്യാഖ്യാനവും ഈ ക്ലാസുകള്‍ ലക്ഷ്യം വയ്ക്കുന്നു. പഴയനിയമ പുസ്തകങ്ങളുടെ പ്രസക്തി എന്ന

Read More »
Great Britain Diocese catechism teachers conference

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ മതാധ്യാപക സമ്മേളനം ശ്രദ്ധേയമായി; ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്തു

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍  രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു. രൂപതയുടെ വിവിധ ഇടവകക ളിലും മിഷനുകളില്‍ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാല്‍പ്പതോളം വൈദികരും  പങ്കെടുത്ത സമ്മേളനം  പ്രാതിനിധ്യംകൊണ്ടും സംഘാടന

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.