സാമ്പത്തിക വിദഗ്ധ സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലി, ഇനിമാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി അധ്യക്ഷ

Sister Alessandra Smerilli appointed Vatican Dicastery head

വത്തിക്കാന്‍ സിറ്റി: ‘സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ’ പ്രീഫെക്ടായി  ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയും സലേഷ്യന്‍ സന്യാസിനിയുമായ സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലിയെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. നിലവില്‍ ഈ പദവിയിലുള്ള കര്‍ദിനാള്‍ മൈക്കല്‍ സെര്‍ണി വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

വത്തിക്കാന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒരു വനിതയെ  ഡിക്കാസ്റ്ററി നയിക്കാന്‍ നിയമിക്കുന്നത്. 2021 മുതല്‍ ഇതേ വകുപ്പിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലി എഫ്എംഎ. സെപ്റ്റംബര്‍ 1 മുതല്‍ സിസ്റ്റര്‍ അലസാന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതി ചുമതലയേല്‍ക്കും. 2022 മുതല്‍ വകുപ്പിന്റെ അണ്ടര്‍സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന കര്‍ദിനാള്‍ ഫാബിയോ ബാജിയോയെ പ്രോ-പ്രീഫെക്ടായും സ്ലൊവാക്യന്‍ വൈദികനായ ഫാ. ജോസഫ് ബാര്‍ലാഷിനെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

51 വയസു പ്രായമുള്ള സിസ്റ്റര്‍ അലസാന്ദ്ര സലേഷ്യന്‍ സന്യാസിനി സമൂഹത്തിലെ (എഫ്എംഎ) അംഗമാണ്. പൊളിറ്റിക്കല്‍ ഇക്കോണമിയിലും സ്റ്റാറ്റിസ്റ്റിക്‌സിലും പ്രഫസറായ സിസ്റ്റര്‍ വത്തിക്കാനിലെ വിവിധ സാമ്പത്തിക-സാമൂഹിക സമിതികളില്‍ അംഗമാണ്. 2020-ല്‍ ആഗോളതലത്തില്‍ ശ്രദ്ധനേടിയ ‘ഇക്കോണമി ഓഫ് ഫ്രാന്‍സെസ്‌കോ’ എന്ന പരിപാടിയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. സ്ത്രീകളെ സഭയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങിവെച്ച സ്ത്രീ ശാക്തീകരണ നടപടികളുടെ തുടര്‍ച്ചയായി ലിയോ 14-ാമന്‍ മാര്‍പാപ്പനടത്തിയ ഈ നിര്‍ണായക നിയമനം വിലയിരുത്തപ്പെടുന്നു.

സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ രൂപീകരണ സമയം മുതല്‍ അതിന്റെ നേതൃത്വനിരയിലുള്ള ജെസ്യൂട്ട് സഭാംഗമായ കര്‍ദിനാള്‍ മൈക്കല്‍ സെര്‍ണി  ഈ  മാസം 80 വയസ് പൂര്‍ത്തിയാകുന്നതോടെ പദവിയില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കും. നീതി, സമാധാനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കുടിയേറ്റക്കാരുടെ ക്ഷേമം തുടങ്ങിയ ആഗോള വിഷയങ്ങളില്‍  കത്തോലിക്കാ സഭയുടെ സാമൂഹിക ദര്‍ശനങ്ങള്‍ നടപ്പിലാക്കാന്‍ പാപ്പയെ സഹായിക്കുന്ന കാര്യാലയമാണ് ‘സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററി’.

Related Articles
Vatican synod report women priests formation

ഭാവി വൈദികരുടെ രൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും  പരിഗണിക്കണം: വത്തിക്കാന്‍ സിനഡ്  റിപ്പോര്‍ട്ട്

വത്തിക്കാന്‍ സിറ്റി: ഭാവി വൈദികരുടെ രൂപീകരണത്തിന്‍റെ എല്ലാ ഘട്ടത്തിലും  സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവുമായി വത്തിക്കാന്‍ സിനഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സെമിനാരികള്‍ സാധാരണ വിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട ‘കൃത്രിമമായ

Read More »
CSN Sisters rescue abandoned newborn

വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്‌നേഹത്തണലൊരുക്കി സിഎസ്എന്‍ സിസ്റ്റേഴ്‌സ്

കൊച്ചി: രാത്രിയില്‍ തട്ടുകടയുടെ ബെഞ്ചില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്‌നേഹക്കുട നിവര്‍ത്തി സിഎസ്എന്‍ സിസ്റ്റേഴ്‌സ്. പിറന്ന് മണിക്കൂറുകള്‍ക്കമാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുഞ്ഞിന് സ്‌നേഹവും കരുതലുമായി ചേര്‍ത്തുപിടിക്കുകയാണ് അങ്കമാലി, എടക്കുന്നില്‍ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് (സിഎസ്എന്‍) സന്യാസിനിമാരുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.