കെഎല്‍സിഡബ്ല്യുഎ: വരാപ്പുഴ അതിരൂപതക്ക് പുതിയ നേതൃത്വം

KLCWA Varapuzha Archdiocese new leadership

കൊച്ചി: കേരള ലാറ്റിന്‍ കത്തോലിക്ക വിമന്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യുഎ) വരാപ്പുഴ അതിരൂപതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രഫ. ബീന പി. ജെ (പ്രസിഡന്റ്), റീന റാഫേല്‍ (ജനറല്‍ സെക്രട്ടറി),  അഡ്വ. എല്‍സി ജോര്‍ജ്  (ട്രഷറര്‍). വൈസ് പ്രസിഡന്റുമാരായി മേരി ഗ്രേസ്, റോസി സ്റ്റാന്‍ലി എന്നിവരും സെക്രട്ടറിമാരായി ലിന്‍സി ജിജോ, ആനി സെബാസ്റ്റ്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ്  ഭാരവാഹികളെ തിരഞ്ഞെടുത്തത്. മൂന്നു വര്‍ഷമാണ് കാലാവധി. 31 യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

 വരാപ്പുഴ അതിരൂപത ജനറല്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡി. കുഞ്ഞ, കെഎല്‍സിഎ സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സിബി ജോയ് എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍മാരായിരുന്നു.

Related Articles
Archbishop Emeritus Prakash Mallavarapu passes away

ആര്‍ച്ചുബിഷപ് എമരിറ്റസ് പ്രകാശ് മല്ലവരപ്പു അന്തരിച്ചു

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണം അതിരൂപത മുന്‍ ആര്‍ച്ചുബിഷപ് പ്രകാശ് മല്ലവരപ്പു (77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ ത്തുടര്‍ന്ന് വിശാഖപട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സിസിബിഐ ജനറല്‍ സെക്രട്ടറി, സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന്‍

Read More »
New office bearers for KCBC Commissions

കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍

കൊച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാം ഗവും സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. സബ്ബാസ് ഇഗ്നേഷ്യസിനെ കെസിബിസി ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ സെക്രട്ടറിയായി കെസിബിസി നിയമിച്ചു. ഇരുപത്തിരണ്ടിലധികം വര്‍ഷമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.